പി.എൻ.ശ്രീനിവാസൻ അനുസ്മരണവും ചരമ വാർഷികവും

മണത്തണ:എസ്.എൻ.ഡി.പി മണത്തണ ശാഖയുടെ നേതൃത്വത്തിൽ പി.എൻ.ശ്രീനിവാസൻ അനുസ്മരണവും മൂന്നാം ചരമ വാർഷികവും നടത്തി.ജില്ലാ പഞ്ചായത്തംഗം വി.ഗീത ഉദ്ഘാടനം ചെയ്തു.ശാഖാ യോഗം പ്രസിഡന്റ് എം.ജി.മന്മഥൻ അധ്യക്ഷത വഹിച്ചു.
ഹരിദാസൻ ചേരുമ്പുറം ഗുരുസ്മരണ നടത്തി.സെക്രട്ടറി പി.പി. രാജൻ,എ.കെ.ഗോപാലകൃഷ്ണൻ,കെ.ഗംഗാധരൻ,പത്മദാസ്,പി.എൻ.വേലായുധൻ,പി.എൻ.മോഹനൻ,ബിന്ദു ശ്രീനിവാസൻ,സുരേഷ് എന്നിവർ സംസാരിച്ചു.
മികച്ച കൃഷി ഓഫിസർക്കുള്ള സംസ്ഥാന അവാർഡും ജില്ലാ അവാർഡും കരസ്ഥമാക്കിയ വ്യക്തിയായിരുന്നു പി.എൻ.ശ്രീനിവാസൻ.ചടങ്ങിൽ ശാഖയിലെ കുടുംബങ്ങൾക്ക് പച്ചക്കറി വിത്ത് വിതരണവും നടന്നു.