Connect with us

Breaking News

വിഴിഞ്ഞം: സർക്കാർ നടപടികൾക്ക് സർവകക്ഷി പിന്തുണ

Published

on

Share our post

തിരുവനന്തപുരം: പോലീസ് സ്‌റ്റേഷൻ അക്രമമുൾപ്പെടെ നടന്ന വിഴിഞ്ഞത്ത്‌ സമാധാനം ഉറപ്പുവരുത്തുമെന്ന്‌ സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷിയോഗം. സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാൻ എല്ലാ നടപടികൾക്കും സർവകക്ഷി കൂട്ടായ്മ സർക്കാരിന്‌ പിന്തുണ നൽകി. അക്രമം ഉണ്ടാക്കില്ലെന്ന്‌ സമരസമിതി പ്രതിനിധികളും ഉറപ്പ്‌ നൽകി. സാമൂഹ്യ അന്തരീക്ഷം കലുഷിതമാകാതിരിക്കാൻ ഒറ്റക്കെട്ടായി നിലകൊള്ളും. തിങ്കൾ പകൽ നാലിന്‌ മന്ത്രി ജി. ആർ.അനിലിന്റെ നേതൃത്വത്തിലായിരുന്നു യോഗം.

അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്ന്‌ യോഗത്തിൽ പങ്കെടുത്ത 24 സംഘടനയുടെ പ്രതിനിധികളും ആവശ്യപ്പെട്ടു. വിഴിഞ്ഞം പദ്ധതി തടസ്സപ്പെടുത്തുന്നത് നാടിന്റെ ഐക്യത്തിന് തടസ്സം നിൽക്കുന്നവരാണെന്ന് വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ പറഞ്ഞു.

ഞായറാഴ്ചത്തെ അക്രമത്തെ എല്ലാ കക്ഷികളും അപലപിച്ചതായി മന്ത്രി ജി .ആർ. അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പോലീസും സർക്കാരും ആത്മസംയമനം പാലിച്ചതുകൊണ്ടാണ് വലിയ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായത്. നിഷ്പക്ഷവും നീതിപൂർവവുമായ നിയമനടപടികളുമായി പോലീസ് മുന്നോട്ടുപോകും. ആവശ്യമായ മുൻകരുതലുകൾ വിഴിഞ്ഞത്ത്‌ പോലീസ് സ്വീകരിച്ചിട്ടുണ്ട്. സാമുദായിക ഐക്യം തകർക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

സി.പി.ഐ. എം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, കോൺ​ഗ്രസ് നേതാവ് വിനോദ് സെൻ, ബിജെപി ജില്ലാ സെക്രട്ടറി വി .വി. രാജേഷ്, സമരസമിതി കൺവീനർ യൂജിൻ പെരേര, എം വിൻസെന്റ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ, ജില്ലാ കലക്ടർ ജെറോമിക് ജോർജ്, സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻകുമാർ, കോർപറേഷൻ ഡെപ്യൂട്ടി മേയർ പി. കെ. രാജു, കൗൺസിലർമാർ, സബ് കലക്ടർ അശ്വതി ശ്രീനിവാസ് എന്നിവരും വിവിധ സാമുദായിക സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

3000 പേർക്ക് 
എതിരെ 
കേസ്‌

വിഴിഞ്ഞം സമരസമിതി പ്രവർത്തകർ പോലീസ്‌ സ്റ്റേഷൻ ആക്രമിച്ചതിൽ കണ്ടാലറിയുന്ന 3000 പേർക്കെതിരെ പൊലീസ്‌ കേസെടുത്തു. മാരകായുധങ്ങളുമായി സംഘടിക്കൽ, സ്റ്റേഷൻ ആക്രമണം, വധശ്രമം, പൊലീസുകാരെ തടഞ്ഞുവയ്‌ക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളാണ്‌ ചുമത്തിയത്‌. ഞായറാഴ്‌ച രാത്രിയിലെ ആക്രമണത്തിൽ 40 പൊലീസുകാർക്കാണ്‌ പരിക്കേറ്റത്‌.

ആറുപേരുടെ നില ഗുരുതരമാണ്‌. നാല്‌ പോലീസ്‌ ജീപ്പ്‌, പോലീസ്‌ വാൻ, രണ്ടു ബസ്‌ എന്നിവ തകർത്തു. എസ്‌.എച്ച്‌ഒയുടെ ഓഫീസ്‌, ശിശുസൗഹൃദ പോലീസ്‌ സ്റ്റേഷൻ കെട്ടിടം, ഇൻവെസ്റ്റിഗേറ്റീവ്‌ ഓഫീസ്‌, പ്രധാന ഓഫീസ്‌ എന്നിവയ്‌ക്കു നേരെയും ആക്രമണമുണ്ടായി. വയർലെസ്‌ സെറ്റുകളും ഉപകരണങ്ങളും നശിപ്പിച്ചു. 85 ലക്ഷം രൂപയുടെ നഷ്ടമാണ്‌ കണക്കാക്കുന്നത്‌.

സമീപത്തെ കെ.എസ്‌.ആർ.ടി.സി ബസ്‌ സ്റ്റാൻഡിൽ നിർത്തിയിട്ട രണ്ടു ബസിന്റെ ചില്ലുകളും ജീവനക്കാരുടെ വിശ്രമമുറികളുടെ 15 ഗ്ലാസും അടിച്ചുതകർത്തു. ഇതിൽ 7.10 ലക്ഷം രൂപയുടെ നഷ്ടമുണ്ട്‌. കലാപത്തിന്‌ ആളുകളെ കൂട്ടാൻ അനൗൺസ്‌മെന്റ്‌ നടത്തിയെന്ന്‌ കണ്ടെത്തി. ആസൂത്രിത ആക്രമണത്തിന്റെ തെളിവായാണ്‌ ഇതിനെ പോലീസ്‌ കാണുന്നത്‌.

ആക്രമണത്തിനു മുമ്പേ സ്റ്റേഷനു പുറത്തെയും കടകളിലെയും സി.സി.ടി.വി തിരിച്ചുവയ്‌ക്കുന്നതിന്റെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്‌. സ്ഥിതിഗതികൾ ശാന്തമാണെന്നും പ്രദേശത്ത്‌ അഞ്ഞൂറോളം പൊലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ടെന്നും സിറ്റി പോലീസ്‌ കമീഷണർ ജി .സ്‌പർജൻകുമാർ പറഞ്ഞു. സമരം തുടരുന്ന മുല്ലൂരിലും കൂടുതൽ പോലീസുകാരുണ്ട്‌.


Share our post

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Trending

error: Content is protected !!