പേരാവൂർ സബ് ട്രഷറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

പേരാവൂർ: സബ് ട്രഷറിയുടെ പുതിയ കെട്ടിടം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.ഡോ.വി.ശിവദാസൻ എം.പി. മുഖ്യാതിഥിയായി. ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ എ.സലിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി .പി. വേണുഗോപാലൻ (പേരാവൂർ), ആന്റണി സെബാസ്റ്റ്യൻ (കണിച്ചാർ), എം .റിജി (കോളയാട്), ജില്ലാ പഞ്ചായത്തംഗങ്ങളായ ജൂബിലി ചാക്കോ, വി. ഗീത, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശ്, പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, ഗ്രാമപ്പഞ്ചായത്ത് അംഗം റെജീന സിറാജ്, ട്രഷറി ഡയറക്ടർ വി.സാജൻ, ജില്ലാ ട്രഷറി ഓഫീസർ കെ .ടി .ശൈലജ ,വിവിധ സംഘടന പ്രതിനിധികൾ എന്നിവർ സംസാരിച്ചു.