Connect with us

Breaking News

കൊവിഡ് ആഘാതമായി ഇൻഫ്ലുവൻസ; 26 ദിവസം,​ 2.5 ലക്ഷം പേർക്ക് പനി

Published

on

Share our post

തിരുവനന്തപുരം: കൊവിഡിൽ നിന്ന് രക്ഷപ്പെട്ടെന്ന് ആശ്വസിക്കുമ്പോൾ കൊവിഡിനെക്കാൾ കടുത്ത ചുമയും ശ്വാസതടസവും മറ്റ് അസ്വസ്ഥതകളുമായി പനി (ഇൻഫ്ലുവൻസ )​ പടരുന്നതിൽ കടുത്ത ആശങ്ക. കൊവിഡ് ബാധിച്ചവരിലാണ് പനി സങ്കീർണമാകുന്നത്. അവരുടെ ശ്വാസകോശത്തിന് ഇൻഫ്ലുവൻസ വൈറസിനെ താങ്ങാനുള്ള ശേഷി കുറവാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.26 ദിവസത്തിനിടെ 2.52 ലക്ഷം പേരാണ് പനി ബാധിച്ച് സർക്കാർ ആസ്പത്രികളിൽ മാത്രം എത്തിയത്. 72,​640 പേരും ഒരാഴ്‌ചയ്‌ക്കിടെയാണ് എത്തിയത്. മലപ്പുറത്തും കണ്ണൂരുമാണ് രോഗികൾ കൂടുതൽ. സംസ്ഥാനത്ത് ഇക്കൊല്ലം 14 പനി മരണങ്ങളുണ്ടായി.

ഇൻഫ്ലുവൻസ പടരുന്ന കാലമാണിത്. തൊണ്ട, മൂക്ക്, ശ്വാസകോശം എന്നിവയെയാണ് ഇൻഫ്ലുവൻസ വൈറസ് ബാധിക്കുന്നത്. ദീർഘകാലം നീണ്ടുനിൽക്കുന്ന ചുമ, ശ്വാസതടസം എന്നിവയാണ് ലക്ഷണങ്ങൾ. ഇൻഫ്ലുവൻസ എ,ബി വകഭേദങ്ങൾ കേരളത്തിലുണ്ട്. സാമ്പിളുകൾ തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചതിൽ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഇത്തരം ലക്ഷണങ്ങളുമായി വരുന്നവർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് കൊവിഡ് പരിശോധന നടത്തുന്നത്.

അത് നെഗറ്റീവാണെങ്കിൽ മറ്റു പരിശോധനകൾ നടത്താറില്ല. ജീവന് അപകടമില്ലാത്തതിനാൽ കൂടുതൽ പരിശോധനകളും നടത്തില്ല.പനി 104 ഡിഗ്രി വരെ,ഡോസും കൂടുതൽമുമ്പ് കുട്ടികളിൽ 100 ഡിഗ്രി ആയിരുന്നു ഉയർന്ന പനി. ഇപ്പോൾ ശരാശരി 104 ഡിഗ്രി പനിയാണ് കാണുന്നതെന്ന് ഡോക്ടർമാർ പറയുന്നു. പാരസെറ്റമോൾ ഇൻജക്‌ഷൻ എടുത്താലും പനി മാറുന്നില്ല. വീര്യം കൂടിയ പാരസെറ്റമോൾ ഡ്രിപ്പായി നൽകണം.’കൊവിഡ് കാരണം ശ്വാസകോശത്തിന് ചെറിയ തകരാറ് സംഭവിച്ചവർക്ക് പോലും ഇൻഫ്ലുവൻസ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കും.’-ഡോ.പദ്മനാഭ ഷേണായിറ്യുമറ്റോളജിസ്റ്റ്,കൊച്ചി’മാസ്‌ക്ക് കർശനമായി ഉപയോഗിക്കണം.

ആൾക്കൂട്ടത്തിൽ മാസ്‌ക്ക് ഉപയോഗിച്ചാൽ ഇൻഫ്ലുവൻസയിൽ നിന്ന് രക്ഷനേടാം. പ്രായമായവർ ഇൻഫ്ലുവൻസ വാക്സിനും സ്വീകരിക്കണം.’-ഡോ.ബി.ഇക്ബാൽആരോഗ്യവിദഗ്ദ്ധൻഒരാഴ്ചയിലെ പനിബാധിതർതിരുവനന്തപുരം……..7151കൊല്ലം………………………..4145പത്തനംതിട്ട………………1836ഇടുക്കി……………………….1994കോട്ടയം ……………………3547ആലപ്പുഴ……………………4573എറണാകുളം……………6115തൃശൂർ………………………..5151പാലക്കാട്………………….6131മലപ്പുറം …………………..8030കോഴിക്കോട് …………7499വയനാട്…………………4760കണ്ണൂർ……………………8112കാസർകോട്…………3595പനിബാധിതർ2021 നവംബർ1,​85,​255 (കൊവിഡ് കാലം)2020 നവംബർ81,​994


Share our post

Breaking News

പത്ത് കോ​ടി വി​ല​മ​തി​ക്കു​ന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീ​രാ​ജ്‌​പേ​ട്ട (ക​ർ​ണാ​ട​ക): തി​മിം​ഗ​ല ഛർ​ദി​ൽ (ആം​മ്പ​ർ​ഗ്രി​സ്) വി​ൽ​പ​ന​ക്കെ​ത്തി​യ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ​ത്തം​ഗ സം​ഘ​ത്തെ കു​ട​ക്‌ പൊ​ലീ​സ്‌ അ​റ​സ്റ്റ്‌ ചെ​യ്തു. 10 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 10.390 കി​ലോ തി​മിം​ഗ​ല ഛർ​ദി​ലും നോ​ട്ടെ​ണ്ണു​ന്ന ര​ണ്ട്‌ മെ​ഷീ​നു​ക​ളും പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ര​ണ്ട്‌ കാ​റു​ക​ളും പൊ​ലീ​സ്‌ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.തി​രു​വ​ന​ന്ത​പു​രം മ​ണി​ക്ക​ൻ​പ്ലാ​വ്‌ ഹൗ​സി​ലെ ഷം​സു​ദ്ദീ​ൻ (45), തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ​ള്ളി​യി​ലെ എം. ​ന​വാ​സ്‌ (54), പെ​ര​ള​ശ്ശേ​രി വ​ട​ക്കു​മ്പാ​ട്ടെ വി.​കെ. ല​തീ​ഷ്‌ (53), മ​ണ​ക്കാ​യി ലി​സ​നാ​ല​യ​ത്തി​ലെ വി. ​റി​ജേ​ഷ്‌ (40), വേ​ങ്ങാ​ട്‌ ക​ച്ചി​പ്പു​റ​ത്ത്‌ ഹൗ​സി​ൽ ടി. ​പ്ര​ശാ​ന്ത്‌ (52), ക​ർ​ണാ​ട​ക ഭ​ദ്രാ​വ​തി​യി​ലെ രാ​ഘ​വേ​ന്ദ്ര (48), കാ​സ​ർ​കോ​ട്‌ കാ​ട്ടി​പ്പൊ​യി​ലി​ലെ ചൂ​ര​ക്കാ​ട്ട്‌ ഹൗ​സി​ൽ ബാ​ല​ച​ന്ദ്ര നാ​യി​ക്‌ (55), തി​രു​വ​മ്പാ​ടി പു​ല്ല​ൻ​പാ​റ​യി​ലെ സാ​ജു തോ​മ​സ്‌ (58), പെ​ര​ള​ശ്ശേ​രി ജ്യോ​ത്സ്ന നി​വാ​സി​ലെ കെ.​കെ. ജോ​ബി​ഷ്‌ (33), പെ​ര​ള​ശ്ശേ​രി തി​രു​വാ​തി​ര നി​വാ​സി​ലെ എം. ​ജി​ജേ​ഷ്‌ (40) എ​ന്നി​വ​രെ​യാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഡി​വൈ.​എ​സ്‌.​പി പി. ​അ​നൂ​പ്‌ മാ​ദ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്‌.തി​മിം​ഗ​ല ഛർ​ദി​ൽ വി​ൽ​പ​ന​ക്കാ​യി കു​ട​കി​ൽ എ​ത്തി​യെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഹെ​ഗ്ഗ​ള ജ​ങ്ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​ളെ പൊ​ലീ​സ്‌ പി​ടി​കൂ​ടി​യ​ത്‌. കു​ട​ക്‌ എ​സ്‌.​പി കെ. ​രാ​മ​രാ​ജ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!