ജില്ലാ സ്കൂൾ കലോത്സവം ; കണ്ണൂർ നോർത്തിന് കിരീടം

Share our post

കണ്ണൂർ : ജില്ലാ സ്കൂൾ കലോത്സവത്തിൽ കണ്ണൂർ നോർത്ത് ഉപജില്ലയ്ക്ക് കിരീടം. 956 പോയിന്റുമായാണ് ചാമ്പ്യൻ പട്ടം നേടിയത്. 847 പോയിന്റുമായി കണ്ണൂർ സൗത്താണ് രണ്ടാമത്. 289 പോയിന്റുമായി മൊകേരി രാജീവ് ഗാന്ധി എച്ച്എസ്എസ് ചാമ്പ്യൻ സ്കൂളായി. 282 പോയിന്റുമായി കണ്ണൂർ സെന്റ് തെരേസാസാണ് രണ്ടാമത്.
യു.പി .വിഭാഗത്തിൽ കണ്ണൂർ സൗത്ത് (160) ഒന്നാമതും പാനൂർ (147) ഉപജില്ല രണ്ടാമതുമെത്തി.

സ്കൂളിൽ കണ്ണൂർ സെന്റ് തെരേസാസ് (53) ഒന്നാമതും പയ്യന്നൂർ സെന്റ്‌ മേരീസ് (41) രണ്ടാംസ്ഥാനത്തുമെത്തി. ഹൈസ്കൂൾ വിഭാഗത്തിൽ കണ്ണൂർ നോർത്ത് (374) ഉപജില്ല ഒന്നാമതും കണ്ണൂർ സൗത്ത് (351) രണ്ടാമതുമാണ്. സ്കൂൾ വിഭാഗത്തിൽ മൊകേരി രാജീവ് ഗാന്ധിയാണ് (177) ഒന്നാമതെത്തിയത്. കടമ്പൂരാ(158)ണ് രണ്ടാമത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ കണ്ണൂർ നോർത്ത് ഒന്നാമതും ഇരിട്ടി രണ്ടാമതുമാണ്. സ്കൂളുകളിൽ പെളശേരി എ. കെ. ജി (135) ഒന്നാമതും ചൊക്ലി രാമവിലാസം (133) രണ്ടാമതുമുണ്ട്.

സംസ്കൃതോത്സവം യുപിയിൽ കൂത്തുപറമ്പ്, തളിപ്പറമ്പ് നോർത്ത് ഉപജില്ലകളാണ് ഒന്നാമത്. പാപ്പിനിശേരിയും തലശേരി നോർത്തുമാണ് രണ്ടാമത്. അറബിക് കലോത്സവം യുപിയിൽ പാനൂർ, കണ്ണൂർ നോർത്ത്, ചൊക്ലി ഉപജില്ലകളാണ് ഒന്നാമത്. കണ്ണൂർ സൗത്താണ് രണ്ടാമത്. ഹൈസ്കൂൾ വിഭാഗത്തിൽ മയ്യിൽ ഐ.എം.എൻ.എസ് ജി.എച്ച്എസ്എസ്സാണ് ഒന്നാമത്. എളയാവൂർ സിഎച്ച്എം രണ്ടാമതെത്തി. സമാപന സമ്മേളനം മേയർ ടി. ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. ടി .ഐ മധുസൂദനൻ എം.എൽ.എ മുഖ്യാതിഥിയായി


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!