ഏകീകൃത കുർബാനയെ ചൊല്ലി തർക്കം; ആർച്ച് ബിഷപ്പിനെ തടഞ്ഞു: സംഘർഷം

Share our post

കൊച്ചി: ഏകീകൃത കുർബാന അർപ്പിക്കുന്നതിനെച്ചൊല്ലി എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ സംഘർഷം. ഏകീകൃത കുർബാനയെ എതിർക്കുന്നവർ ഗേറ്റ് അകത്തുനിന്ന് പൂട്ടി. പൂട്ടിയിട്ട ഗേറ്റ് എതിർവിഭാഗം തകർത്തു. ബസിലിക്കയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച ഇവരെ പൊലീസ് ബലം പ്രയോഗിച്ച് പുറത്തേക്ക് മാറ്റി. ബസിലിക്കയിൽ ജനാഭിമുഖ കുർബാന അർപ്പിച്ചു. പ്രതിഷേധവുമായി മറുവിഭാഗം പുറത്ത് തുടരുന്നു.

ഏകീകൃത കുർബാന അർപ്പിക്കാനെത്തിയ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ ബസിലിക്കയിൽ തടഞ്ഞിരുന്നു. മാർ ആൻഡ്രൂസ് താഴത്ത് ബസിലിക്കയിൽ പ്രവേശിക്കാൻ കഴിയാതെ മടങ്ങി. പൊലീസ് ഇരുവിഭാഗവുമായി ചർച്ച നടത്തുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!