പേരാവൂർ കൊട്ടിയൂർ റോഡിൽ പുതിയ എ.ടി.എം കൗണ്ടർ പ്രവർത്തനം തുടങ്ങി

പേരാവൂർ: കൊട്ടിയൂർ റോഡിൽ ഗ്രാമീൺ ബാങ്കിനു താഴെ(മാക്‌സ് കിഡ്‌സ് ഫാഷനു സമീപം) പുതിയ എ.ടി.എം കൗണ്ടർ പ്രവർത്തനം തുടങ്ങി.യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പ്രസിഡന്റ് കെ.എം.ബഷീർ ഉദ്ഘാടനം ചെയ്തു.പാസ് പ്രസിഡന്റ് ഒ.മാത്യു ആദ്യ ഇടപാട് നടത്തി.ഫാ.സെബാസ്റ്റ്യൻ കരിമ്പനയ്ക്കൽ(മൗണ്ട് കാർമൽ ആശ്രമം) വെഞ്ചരിപ്പ് നടത്തി.
യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ,യു.എം.സി പേരാവൂർ യൂണിറ്റ് സെക്രട്ടറി ബേബി പാറക്കൽ,പേരാവൂർ യൂണിറ്റ് ട്രഷറർ വി.കെ.രാധാകൃഷ്ണൻ,സിറാജ് പൂക്കോത്ത്,തോമസ് ജേക്കബ്,എൻ.പി.പ്രമോദ്,എം.സി.കുട്ടിച്ചൻ തുടങ്ങിയവർ സംസാരിച്ചു.