കണ്ണൂർ പുഷ്പോത്സവം ജനുവരി മൂന്നാം വാരം

Share our post

കണ്ണൂർ :അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ കണ്ണൂർ പുഷ്പോത്സവം ജനുവരി മൂന്നാം വാരം നടക്കും. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടക സമിതി യോഗത്തിന്റേതാണ് തീരുമാനം. ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. കോർപറേഷൻ മേയർ ടി. ഒ. മോഹനൻ, ജില്ലയിലെ എം.പിമാർ, എം.എൽ .എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ. വി .സുമേഷ് എന്നിവർ രക്ഷാധികാരികളായി സംഘാടക സമിതി രൂപീകരിച്ചു.

ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ (ചെയർമാൻ) വി .പി .കിരൺ (ജനറൽ കൺവീനർ) കെ.എം. ബാലചന്ദ്രൻ (ട്രഷറർ) എന്നിവരാണ് സംഘാടക സമിതി ഭാരവാഹികൾ. വിവിധ ഉപസമിതികളും രുപീകരിച്ചു.
പുഷ്പമേള, കാർഷിക സെമിനാറുകൾ, ചർച്ചകൾ: കാർഷിക മത്സരങ്ങൾ, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ പ്രദർശനങ്ങൾ, ഗാനോത്സവം, ന്യത്തോത്സവം തുടങ്ങി വിവിധ പരിപാടികൾ പുഷ്പോൽസവത്തിന്റെ ഭാഗമായി നടത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!