ആനപാപ്പാൻമാർ തമ്മിൽ കത്തിക്കുത്ത് ; ഒരാൾ കൊല്ലപ്പെട്ടു

മൂന്നാർ: മൂന്നാർ കൊരണ്ടിക്കാടിനു സമീപം പ്രവർത്തിക്കുന്ന ആന സവാരി കേന്ദ്രത്തിലെ പാപ്പാനെ മറ്റൊരു പപ്പാൻ കുത്തിക്കൊന്നു. തൃശ്ശൂർ പെരുവല്ലൂർ പാവാറട്ടി സ്വദേശി വിമൽ (31)ആണ് മരിച്ചത്.
പപ്പാൻമാരായ വിമലും മണികണ്ഠനും തമ്മിലുള്ള വഴക്ക് കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. വിമലിൻ്റെ കഴുത്തിൽ കത്തി തുളഞ്ഞു കയറി. മൃതദ്ദേഹം മൂന്നാർ ടാറ്റ ജനറൽ ആസ്പത്രി മോർച്ചറിയിൽ. പ്രതി മണികണ്ഠനെ അറസ്റ്റു ചെയ്തു.