ആനപ്പേടി: മലക്കപ്പാറയിൽ ഒരാഴ്ച രാത്രിയാത്ര നിരോധിച്ചു

Share our post

തൃശൂർ: ആനകളുടെ ആക്രമണ സാധ്യത കണക്കിലെടുത്ത് ചാലക്കുടി ആനമല സ്റ്റേറ്റ് ഹൈവേയിൽ വാഴച്ചാൽ മുതൽ മലക്കപ്പാറ വരെയുള്ള റോഡിലൂടെ അടുത്ത ഒരാഴ്ചത്തേക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി കലക്ടർ ഉത്തരവിട്ടു.

ഈ റോഡിലൂടെയുള്ള അനാവശ്യ യാത്രകളും രാത്രികാലയാത്രകളും നിരോധിച്ചു. ടൂറിസ്റ്റ് വാഹനങ്ങൾക്ക് 24 മുതൽ ഒരാഴ്ചത്തേക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഫോറെസ്റ് ഡിപ്പാർട്മെന്റ് സ്ക്വാഡുകളെ വിന്യസിച്ച് സ്ഥലത്ത് നിരീക്ഷണം ഏർപ്പെടുത്തും. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവി(റൂറൽ), ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, വാഴച്ചാൽ എന്നിവർക്ക് കളക്ടർ നിർദേശം നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!