ഹയർ സെക്കൻഡറി അധ്യാപക പരിശീലനം ഡിസംബര്‍ മുതല്‍
കോവിഡ് മൂലം തടസപ്പെട്ടിരുന്ന ഹയർ സെക്കൻഡറി അധ്യാപക പരിശീലനമാണ് 2022 ഡിസംബര്‍ മാസം പുനരാരംഭിക്കുന്നത്. അധ്യാപക ശാക്തീകരണം, അധ്യാപകരുടെ ഗവേഷണ തല്‍പരത വര്‍ദ്ധിപ്പിക്കല്‍, അതുവഴി ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പു വരുത്തുക ഇതാണ് ഈ പരിശീലന പദ്ധതി കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.
പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനമാണ് ഇതില്‍ വിഭാവനം ചെയ്തിട്ടുള്ളത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഓരോ വിഷയത്തിനും ഗവേഷണ സൗകര്യമുള്ള കോളേജുകളിലും സര്‍വ്വകലാശാല ഡിപ്പാര്‍ട്ട്മെന്റുകളിലുമാണ് ഈ പരിശീലന പരിപാടി നടക്കുന്നത്.
കോളേജില്‍ അതാത് വിഷയങ്ങളിലെ വകുപ്പു മേധാവി, ഫാക്കല്‍റ്റി മെമ്പര്‍ ആണ് ഇതിന്റെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ ഓരോ വിഷയത്തിന്റെയും കോര്‍ഡിനേറ്ററും കോഴ്സ് മേല്‍നോട്ടത്തിന് ഉണ്ടാകും. രണ്ടുപേരും സംയുക്തമായാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.
