യുവതിയെ കാറിന്റെ മുൻ സീറ്റിൽ ഇരുത്തി തരികിട, സ്ഫിറ്റ് കാറിലെ ‘ഫാമിലി ട്രിപ്പ്’ ഉദ്യോഗസ്ഥർ പൊളിച്ചു

Share our post

ഇടുക്കി: കുമളി എക്സൈസ് ചെക്പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ സ്വിഫ്റ്റ് ഡിസയർ കാറിൽ നിന്ന് 400 ഗ്രാം കഞ്ചാവ് പിടികൂടി. ഫാമിലി ട്രിപ്പ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ യുവതിയെ കാറിന്റെ മുൻ സീറ്റിൽ ഇരുത്തിയാണ് മൂന്നംഗ സംഘം കഞ്ചാവ് കടത്താൻ നോക്കിയത്. വനിതകൾ കൂടെ ഉണ്ടെങ്കിൽ ചെക്കിംഗ് ഒഴിവാകും എന്ന ധാരണയിലാണ് ഇവർ ഇങ്ങിനെ ചെയ്‌തതെന്ന് കരുതുന്നു.

തിരുവനന്തപുരം സ്വദേശികളായ ടിറ്റോ സാന്തന (26 വയസ്സ്), ഹലീൽ (40 വയസ്സ്), മിഥുല രാജ് (26 വയസ്സ് ) എന്നിവരെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിലെടുത്തു.എക്‌സൈസ് ഇൻസ്‌പെക്ടർ ജോർജ് ജോസഫ്, പ്രിവന്റീവ് ഓഫീസർമാരായ സതീഷ് കുമാർ ഡി, ജോസി വർഗ്ഗീസ്, സിവിൽ എക്‌സൈസ് ഓഫീസർ അരുൺ വി.എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സ്റ്റെല്ല ഉമ്മൻ എന്നിവർ ചേർന്നാണ് കേസ് എടുത്തത്.പാലക്കാട് പുതുപ്പള്ളിത്തെരുവിൽ നിന്ന് കഞ്ചാവ് വില്പനക്കാരനായ യുവാവിനെ എക്സൈസ് പിടികൂടി.

റേഞ്ച് ഇൻസ്‌പെക്ടർ കെ നിഷാന്തും പാർട്ടിയും ചേർന്നാണ് പുതുപ്പള്ളിത്തെരുവ് സ്വദേശി 22 വയസ്സുള്ള ജംഷീറിനെ പിടികൂടിയത്. ഇയാളിൽ നിന്ന് 1.1 കിലോഗ്രാം കഞ്ചാവ് കസ്റ്റഡിയിലെടുത്തു. പ്രതി പാലക്കാട് ടൗൺ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യുവാക്കൾക്കിടയിൽ കഞ്ചാവ് ചെറിയ പൊതികളിലാക്കി ചില്ലറ വില്പന നടത്തുന്നയാളാണ്.

അസ്സിസ്റ്റൻ്റ് എക്സൈസ് ഇൻസ്പക്ടർ വൈ സെയ്ദ് മുഹമ്മദ്, പ്രിവന്റീവ് ഓഫീസർമാരായ പ്രവീൻ കെ വേണുഗോപാൽ, ദേവകുമാർ വി, പി.യു രാജു സിവിൽ എക്സൈസ് ഓഫീസർ മാരായ കെ.ഹരിദാസ് ,എ മധു , രാജീവ് എസ്, WCEO സീനത്ത്, ഡ്രൈവർ സനി എന്നിവർ പാർട്ടിയിൽ പങ്കെടുത്തു.
കുമളി എക്സൈസ് ചെക്പോസ്റ്റിലും പാലക്കാട് പുതുപ്പള്ളിത്തെരുവിലും കഞ്ചാവ് പിടികൂടി. നാലുപേർ അറസ്റ്റിൽ. കുമളി എക്സൈസ്…


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!