സി.പി.എം പുന്നാട് ലോക്കൽ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം വെള്ളിയാഴ്ച

ഇരിട്ടി: സി.പി.എം പുന്നാട് ലോക്കൽ കമ്മിറ്റിയുടെ നവീകരിച്ച ഇ.എം.എസ് സ്മാരക മന്ദിരവും പുതുതായി പണികഴിപ്പിച്ച കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാളിന്റെയും ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നിർവഹിക്കും. യാക്കൂബ് രക്തസാക്ഷി സ്മാരക സ്തുപം കേന്ദ്ര കമ്മിറ്റി അംഗം പി. കെ ശ്രീമതിയും ലോക്കൽ കമ്മിറ്റി ഓഫീസ് ഹാളിന്റെ ഉദ്ഘാടനം എം. വി. ജയരാജനും, ലൈബ്രറി ഉദ്ഘാടനം പി .ഹരീന്ദ്രനും നിർവഹിക്കും.
പുന്നാട് ലോക്കലിലെ മുൻകാല നേതാക്കളെ ജില്ലാ കമ്മിറ്റിയംഗം കെ. ശ്രീധരൻ ആദരിക്കും. ലോക്കൽ കമ്മിറ്റി ഓഫീസിൽ തയ്യാറാക്കിയ ഇ.എം.എസിന്റെ ഫോട്ടോ ജില്ലാ കമ്മിറ്റി അംഗം ബിനോയി കുര്യൻ അനാച്ഛാദനം ചെയ്യും. പാർട്ടി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ അധ്യക്ഷനാകുന്ന ചടങ്ങിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗം കെ മോഹനൻ, നേതാക്കളായ പി .പി അശോകൻ, പി .പി ഉസ്മാൻ, പി .പ്രകാശൻ, വിനോദ് കുമാർ, ഇരിട്ടി ലോക്കൽ സെക്രട്ടറി മനോഹരൻ കൈതപ്രം, എന്നിവർ സംസാരിക്കും.
ഉച്ചക്ക് രണ്ട് മണി മുതൽ പുന്നാട് പൊലികയുടെ പാട്ടരങ്ങ് നടക്കും. വാർത്താ സമ്മേളനത്തിൽ ഏരിയ കമ്മിറ്റി അംഗങ്ങളായ പി. പി. അശോകൻ, കെ.ജി .ദിലീപ്, പി. പ്രകാശൻ, ഇ .എസ് .സത്യൻ, പുന്നാട് ലോക്കൽ സെക്രട്ടറി എൻ. രാജൻ ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി. പി. മുകുന്ദൻ, കെ .സി .സുരേഷ് ബാബു, കെ .സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.