കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം: സ്പീക്കർ

Share our post

പിണറായി: കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സ്പീക്കർ എ .എൻ. ഷംസീർ. പ്രാദേശിക കാർഷിക വിലയിരുത്തൽ യജ്ഞമായ കൃഷിദർശൻ പരിപാടിയുടെ പ്രദർശനമേള ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ചെറുപ്പത്തിൽതന്നെ കുട്ടികൾക്ക് കൃഷിയിൽ താൽപ്പര്യം ജനിപ്പിക്കണം.

കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ സംഭരിക്കാനും സംരക്ഷിക്കാനുമാവശ്യമായ സൗകര്യങ്ങളും ന്യായമായ വിലയും ഉറപ്പിക്കാനാവണം. കൈമോശം വന്ന കൃഷിയെ നമുക്ക് തിരിച്ചു കൊണ്ടുവരാൻ ആകണം. കേരളത്തിന്റെ കാർഷിക മേഖലയിൽ ശ്രദ്ധേയമായ ഇടപെടലാകും കൃഷിദർശൻ പരിപാടിയെന്നും സ്പീക്കർ പറഞ്ഞു.
തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. പി. അനിത അധ്യക്ഷയായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ സ്പീക്കർ എ. എൻ .ഷംസീറിനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. കൃഷി അഡീഷ്ണൽ ഡയറക്ടർ ആർ. വീണാ റാണി പദ്ധതി വിശദീകരിച്ചു.

പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. വി. ശൈലജ, തലശേരി നഗരശോ ചെയർമാൻ കെഎം ജമുനാറാണി, കെ. പി. ലോഹിതാക്ഷൻ, കെ .ഗീത, എൻ .കെ. രവി, എം .പി. ശ്രീഷ, ടി. സജിത, അർജുൻ പവിത്രൻ, ഡോ. ടി. വനജ, ഡോ. പി ജയരാജ്, കെ .രഘുകുമാർ, വിഷ്ണു എസ്. നായർ, കെ .ശശിധരൻ, അഡ്വ. എം. എസ്. നിഷാദ്, പുതുക്കുടി ശ്രീധരൻ, വർക്കി വട്ടപ്പാറ, ആ. കെ. ഗിരിധരൻ, കെ. ജയാനന്ദൻ, പി .എം. ജയചന്ദ്രൻ, കെ .കെ .സത്താർ, ടി .ഭാസ്കരൻ, എൻ. പി. താഹിർ, കെ .മുകുന്ദൻ എന്നിവർ സംസാരിച്ചു.
സെമിനാർ സംഘടിപ്പിച്ചു

“നാളികേര കൃഷിയും മൂല്യവർധിത ഉൽപ്പന്നങ്ങളും” വിഷയത്തിൽ സെമിനാർ നടന്നു. കൃഷി അഡീഷണൽ ഡയറക്ടർ ഷെർളി ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ കൃഷി ഓഫീസർ പി വി ശൈലജ അധ്യക്ഷയായി. കൃഷി അഡീഷ്ണൽ ഡയറക്ടർ ആർ വീണാ റാണി സംസാരിച്ചു. ബി .അനിൽകുമാർ മോഡറേറ്ററായി. ഷുഹൈബ് തൊട്ടിയൻ ക്ലാസെടുത്തു.
ഇന്ന് കൃഷിദർശനിൽ
ബുധനാഴ്ച കൃഷി ഉദ്യോഗസ്ഥരുടെ കൃഷിയുടെ സന്ദർശനം നടക്കും. ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്യും. പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവൻ അധ്യക്ഷനാവും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!