Breaking News
അയ്യൻകുന്നിലെ റീബിൽഡ് കേരള റോഡ്; നവീകരിച്ച റോഡിൽ അപകട സാധ്യതഅയ്യൻകുന്നിലെ റീബിൽഡ് കേരള റോഡ്; നവീകരിച്ച റോഡിൽ അപകട സാധ്യത
ഇരിട്ടി : പ്രളയ പുനർനിർമാണ പദ്ധതിയായ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന എടൂർ – കമ്പിനിനിരത്ത് – ആനപ്പന്തി – അങ്ങാടിക്കടവ് – വാണിയപ്പാറ – ചരൾ – വളവുപാറ – കച്ചേരിക്കടവ് – പാലത്തുംകടവ് റോഡ് പണിയിലെ അശാസ്ത്രിയതയ്ക്കു എതിരെ വ്യാപക പരാതി. ജനങ്ങളിൽ നിന്നു സ്ഥലം സൗജന്യമായി ലഭ്യമാക്കി 11 മീറ്റർ വീതിയിൽ പണിയുന്ന റോഡിൽ കലുങ്കുകളുടെ വീതി ശരാശരി 8 മീറ്റർ മാത്രം. ഇതിൽ തന്നെ ഇരുവശത്തെയും പാരപ്പറ്റ് അളവ് കുറച്ചാൽ 7 മീറ്റർ ആണ് ഉള്ളളവ് ലഭിക്കുക.
നവീകരണത്തിന്റെ ഭാഗമായി മെക്കാഡം ടാറിങ് പൂർത്തിയായ ഭാഗങ്ങളിൽ പുതിയ കലുങ്ക് പണിത സ്ഥലങ്ങൾ ഇതോടെ കുപ്പിക്കഴുത്ത് പോലെയായി. കലുങ്കിൽ പ്രവേശിക്കുമ്പോൾ പെട്ടെന്ന് വീതി കുറയുന്നതിനാൽ നവീകരിച്ച റോഡിൽ വാഹനങ്ങൾ അപകടത്തിൽ പെടാൻ സാധ്യത കൂടുതലാണെന്ന് പരാതിയുണ്ട്.കിലോമീറ്ററിൽ 5.25 കോടി രൂപയോളം ചെലവഴിച്ചു നിർമിക്കുന്ന റോഡിന്റെ ടാറിങ് വീതി 5.5 മീറ്റർ മാത്രം ആണ്. 7 മീറ്റർ വീതിയിൽ ടാറിങ് വേണമെന്നു നാട്ടുകാരും ജനപ്രതിനിധികളും ആവശ്യം ഉയർത്തിയെങ്കിലും ആനപ്പന്തി – അങ്ങാടിക്കടവ് – വാണിയപ്പാറ 5 കിലോമീറ്ററോളം ദൂരത്തിൽ മാത്രം ആണ് 7 മീറ്റർ വീതിയിൽ ടാറിങ് നടത്തിയത്.
ടൗണുകൾ വരുന്ന കുറച്ചു ദൂരം ഒഴികെ അവശേഷിച്ച 18 കിലോമീറ്റർ ദൂരവും 5.5 മീറ്റർ വീതിയിൽ ആണ് ടാറിങ് നടത്തുന്നത്. നിർദിഷ്ട പാതയിലെ പാലങ്ങൾ പുനർനിർമിക്കാത്തതുമൂലം നവീകരണം പൂർണമാകാത്ത സ്ഥിതിയാണ്. റോഡ് നിർമാണ പ്രവൃത്തിക്കു വേഗം കുറവാണെന്നും നേരത്തേ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും നാട്ടുകാർക്ക് ഇടയിൽ പരാതി ഉണ്ട്.
പഴയ കലുങ്കുകളും പാലങ്ങളും!
സംസ്ഥാനത്തെ പിടിച്ചുലച്ച 3 പ്രളയങ്ങളുടെ പശ്ചാത്തലത്തിലാണ് റീബിൽഡ് കേരള റോഡ് പദ്ധതിക്ക് രൂപം നൽകിയത്. പ്രളയം ഉണ്ടായാലും തകരാത്ത നിർമാണം ഉറപ്പാക്കുന്നതിനാണ് വലിയ തുക വകയിരുത്തിയത്. നിർദിഷ്ട റോഡിൽ പല സ്ഥലങ്ങളിലും പഴയ കലുങ്കുകൾ നിലനിർത്തിയിട്ടുണ്ട്. കാലപ്പഴക്കം മൂലം തകർച്ചയിൽ ഉള്ളതടക്കം വെമ്പുഴ, കാക്കത്തോട്, ആനപ്പന്തി, കോറ, ചരൾ, പുന്നക്കുണ്ട് പാലങ്ങൾ പുതുക്കി പണിയുന്നില്ല.
രൂപകൽപനയിലെ പിഴവ്
ഗതാഗത രംഗത്ത് അഭിമാനം ആകേണ്ട റോഡ് പദ്ധതിയുടെ നിർമാണ രൂപകൽപനയിലെ പിഴവാണ് പണി പുരോഗമിക്കുമ്പോൾ വെളിവാകുന്നത്.റോഡിന്റെ രൂപകൽപന നടത്താൻ ചുമതലപ്പെടുത്തിയ കേരളത്തിനു പുറത്തുള്ള സ്വകാര്യ ഏജൻസി സ്ഥലം കാണാതെയാണ് രൂപകൽപന നടത്തിയതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പുതിയ റോഡ് എങ്ങനെ ആയിരിക്കണമെന്നത് സംബന്ധിച്ചു സ്ഥലത്ത് എത്തി നാട്ടുകാരെയോ ജനപ്രതിനിധികളെയോ ഈ ഏജൻസിയുടെ പ്രതിനിധികൾ കണ്ടതായി ആർക്കും അനുഭവം ഇല്ല. ടാറിങ് വീതി, പാലങ്ങൾ നിർമിക്കാത്തത്, പഴയ കലുങ്ക് നിലനിർത്തൽ എന്നീ കാര്യങ്ങൾ അന്വേഷിക്കുമ്പോൾ കെഎസ്ടിപിക്കും കൺസൽറ്റൻസിക്കും കരാറുകാർക്കും പറയാൻ ഉള്ളത് ഡിസൈനിൽ പറഞ്ഞതു പോലെയാണ് പണി നടത്തുന്നത് എന്നാണ്.
നിലവാരം ഇല്ല
മലയോര ഹൈവേ അടക്കം സംസ്ഥാന പാത നിലവാരത്തിൽ ആണ് പണിയുന്നത്. സംസ്ഥാന പാത നിലവാരം അനുസരിച്ച് 9 മീറ്റർ (7 മീറ്റർ ഗതാഗതത്തിനും 2 വശത്തും ഓരോ മീറ്റർ ഷോൾഡറും) വീതിയിൽ ടാറിങ് വേണം. നേരത്തെ ടാറിങ് നടത്തിയ വള്ളിത്തോട് – അമ്പായത്തോട് റീച്ചിൽ ഈ വീതി ഇല്ലാത്തതിനാൽ 9 മീറ്ററിലേക്ക് ടാറിങ് വീതി വർധിപ്പിക്കാൻ മാത്രം ഇപ്പോൾ പുതിയ പ്രവൃത്തി അനുവദിച്ചിട്ടുണ്ട്.
ഈ സ്ഥാനത്താണ് റീബിൽഡ് കേരളയിൽ ഇതിലും കൂടിയ തുകയ്ക്ക് നിർമാണം നടത്തുന്ന റോഡിന് സംസ്ഥാന പാത നിലവാരത്തിലുള്ള ടാറിങ് പോലും ഇല്ലാത്തത്.
ജനകീയ കമ്മിറ്റിയും അതൃപ്തിയിൽ
ശരാശരി 7.5 മുതൽ 9 മീറ്റർ വരെ വീതിയിൽ ഉണ്ടായിരുന്ന റോഡാണ് 11 മീറ്റർ വീതിയാക്കി മാറ്റിയത്. ലക്ഷങ്ങൾ വില മതിക്കുന്ന സ്ഥലമാണു റോഡിനു ഇരുവശത്തും ഉള്ളവർ വിട്ടു നൽകിയത്. ഒരു രൂപ പോലും നഷ്ടപരിഹാരം ലഭ്യമാക്കാതെ സ്ഥലം വിട്ടു നൽകാൻ വിസമ്മതിച്ച ആളുകളെ ജനപ്രതിനിധികളും ജനകീയ കമ്മിറ്റി ഭാരവാഹികളും നിരന്തരം കണ്ടു സംസാരിച്ചാണു ധാരണ ഉണ്ടാക്കിയത്. ഇത്രയും ശ്രമം നടത്തി യാഥാർഥ്യമാക്കിയ റോഡിൽ ആവശ്യമായ വീതിയിൽ ടാറിങ് ഇല്ലാത്തതിലും കലുങ്കുകൾ വീതി കുറച്ചതിലും ജനപ്രതിനിധികളും ജനകീയ കമ്മിറ്റി ഭാരവാഹികളും പ്രതിഷേധത്തിലാണ്.
Breaking News
ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ ഇഡി റെയ്ഡ്

ചെന്നൈ: വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്സ് ഫിനാൻസിന്റെ കോർപ്പറേറ്റ് ഓഫീസിലാണ് റെയ്ഡ്. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. 2023 ഏപ്രിലിൽ ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Breaking News
ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Breaking News
കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്