മുഖ്യമന്ത്രിയുടെ മെഡൽ നേടിയ പോലീസ് ഉദ്യോഗസ്ഥനെ ആദരിച്ചു

കേളകം: മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവ് സി.വി. തമ്പാനെ കേളകം സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.ഗീത അദ്ദേഹത്തെ പൊന്നാട അണിയിച്ചു. വാർഡ് മെമ്പർ സുനിത രാജു പൂക്കള്‍ നൽകി ആദരിച്ചു.
പ്രഥമധ്യാപകൻ എം.വി.മാത്യു അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി. സി. ടൈറ്റസ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ജോബി ഏലിയാസ്, അശ്വതി. കെ. ഗോപിനാഥ്, മാസ്റ്റര്‍ ജേക്കബ് ഈപ്പൻ എന്നിവർ സംസാരിച്ചു. തുടർന്ന്, സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ ‘ശുഭയാത്ര’ ട്രാഫിക് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.
ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുന്നവരെ അഭിനന്ദിക്കുകയും ട്രാഫിക് നിയമങ്ങൾ തെറ്റിക്കുന്നവരെസ് നേഹപൂര്‍വ്വം ഉപദേശിക്കുകയും ചെയ്തുകൊണ്ട് എസ്. പി. സി കുട്ടികൾ ട്രാഫിക് ബോധവത്ക്കരണം നടത്തി. ഡ്രൈവർമാർക്ക് റോഡ് സുരക്ഷാ നിർദ്ദേശങ്ങളും മിഠായിയും വിതരണം ചെയ്തു. കേളകം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നേതൃത്വം നൽകി.