ശബരിമലയില്‍ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി

ശബരിമലയില്‍ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ ഉച്ചപൂജയ്ക്ക് ശേഷം വൈകിട്ട് മൂന്നിന് നട തുറക്കും. നേരത്തെ രാവിലത്തെ ദര്‍ശന സമയവും രണ്ട് മണിക്കൂര്‍ കൂട്ടിയിരുന്നു.
ക്യു നിയന്ത്രണത്തിനും ഭക്തരുടെ സമയ നഷ്ടം ഒഴിവാക്കുന്നതിനും വേണ്ടിയാണ് സമയക്രമം മാറ്റിയത്. ഇന്നലെ 76000 പേര്‍ ദര്‍ശനം നടത്തിയിരുന്നു.സീസണില്‍ ഏറ്റവും കൂടുതല്‍ പേര്‍ ദര്‍ശനം നടത്തിയത് ഇന്നലെയായിരുന്നു.