ശബരിമല സ്‌പെഷ്യൽ ട്രെയിനുകളിൽ നിരക്കും സ്‌പെഷ്യൽ; സ്ലീപ്പർ ക്ലാസിന്‌ 30 ശതമാനംവരെ വർധന

Share our post

തിരുവനന്തപുരം : ശബരിമല സീസണിൽ റെയിൽവേ പ്രഖ്യാപിച്ച ട്രെയിനുകളിൽ അധികനിരക്ക്‌. ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കാണ്‌ കൂടുതൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്‌. പലതും ഓടിത്തുടങ്ങി. ജനുവരി പകുതിവരെ ഇവ സർവീസ്‌ നടത്തും. സ്ലീപ്പർ ക്ലാസിന്‌ 30 ശതമാനംവരെയും എസി കോച്ചുകൾക്ക്‌ 20 ശതമാനംവരെയുമാണ്‌ വർധന. തൽക്കാൽ ടിക്കറ്റുകളിൽ നിരക്ക്‌ പിന്നെയും കൂടും.

ജനറൽ ക്ലാസിലും വർധനയുണ്ട്‌. അതേസമയം, ആവശ്യത്തിനുള്ള ട്രെയിനുകൾ ഇപ്പോഴുമില്ല. പ്രതിവാര ട്രെയിനുകളാണ്‌ ഓടിത്തുടങ്ങിയത്‌.കേരളത്തിൽനിന്ന്‌ ഹൈദരാബാദിലേക്ക്‌ സാധാരണ ഒരു പ്രതിദിന ട്രെയിൻ മാത്രമാണ്‌ ഉള്ളത്‌. കൊല്ലത്തുനിന്ന്‌ സെക്കന്തരാബാദിലേക്ക്‌ സാധാരണ സ്ലീപ്പർ ക്ലാസിന്‌ 560 രൂപയും സ്‌പെഷ്യൽട്രെയിനിൽ760 രൂപയുമാണ്‌.

എസി ത്രീടയറിൽഇത്‌ യഥാക്രമം 1490, 1925 രൂപയാണ്‌. എസി 2 ടയറിൽ 2160, 2675 എന്നിങ്ങനെയും. നാലുദിവസംമുമ്പാണ്‌ ഏതാനും ട്രെയിനുകൾപ്രഖ്യാപിച്ചത്‌. ഇതിൽ 70 ശതമാനത്തോളം ബുക്കിങ്ങായി. സ്‌പെഷ്യൽ ട്രെയിനുകൾഓടിക്കുമ്പോൾഅതിന്‌ വേണ്ടിവരുന്ന ചെലവ്‌ ടിക്കറ്റുകളിൽനിന്ന്‌ ഈടാക്കാൻ 2018ൽറെയിൽവേ ബോർഡ്‌ അനുവാദം നൽകിയിരുന്നുവെന്നാണ്‌ നിരക്ക്‌ വർധനയ്‌ക്ക്‌ അധികൃതർനൽകുന്ന വിശദീകരണം. അധികമായി കോച്ചുകൾനൽകുമ്പോൾഎസി കോച്ചുകൾഅനുവദിക്കാനാണ്‌ റെയിൽവേ ഡിവിഷനുകൾക്ക്‌ താൽപ്പര്യവും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!