ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും പദ്ധതിക്ക് അംഗീകാരം

Share our post

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ വർഷത്തെ മുഴുവൻ വാർഷിക പദ്ധതികൾക്കും ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ഡിപിസി ഹാളിൽ ചേർന്ന യോഗത്തിൽ 72 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിയുൾപ്പെടെ അംഗീകരിച്ചു. നേരത്തെ 21 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു.

തദ്ദേശ സ്ഥാപനങ്ങളിലെ ഓവർസിയർമാരുടെയും അസി. എഞ്ചിനിയർമാരുടെയും ഒഴിവുകൾ സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്താൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് യോഗം നിർദേശം നൽകി. പണം മുൻകൂർ നൽകിയിട്ടും ആസ്പത്രികളിൽ മരുന്ന് ലഭ്യമാക്കുന്നതിലെ കാലതാമസം ബന്ധപ്പെട്ടവരെ അറിയിച്ചതായി ഡിഎംഒ അറിയിച്ചു. നഗരസഭകളിലെ പട്ടികജാതി പ്രൊജക്ടുകളുടെ നിർവ്വഹണം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർമാർ തന്നെ നിർവ്വഹിക്കണമെന്ന് നിർദ്ദേശം നൽകിയതായി ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

ആസൂത്രണ സമിതി ചെയർപേഴ്‌സൺ പി. പി. ദിവ്യ അധ്യക്ഷത വഹിച്ചു. മേയർ അഡ്വ.ടി ഒ മോഹനൻ, ജില്ലാ കലക്ടർ എസ് .ചന്ദ്രശേഖർ, ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ. ബിനോയ് കുര്യൻ, അഡ്വ. ടി. സരള, അഡ്വ. കെ. കെ .രത്‌നകുമാരി, ലിസി ജോസഫ്, കെ .താഹിറ, വി. ഗീത, എൻ. പി .ശ്രീധരൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ. പ്രകാശൻ എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!