അയല്‍വാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

Share our post

കല്‍പ്പറ്റ: അയല്‍വാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരന്‍ മരിച്ചു.കഴിഞ്ഞ ദിവസം അമ്മയ്‌ക്കൊപ്പം അങ്കണവാടിയിലേക്ക് പോവുന്ന വഴിക്കാണ് അയല്‍വാസിയായ ജിതേഷ് കുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. വയനാട് മേപ്പാടി പാറക്കല്‍ ജയപ്രകാശിന്റേയും അനിലയുടേയും മകന്‍ ആദിദേവാണ് മരിച്ചത്

മേപ്പാടി പള്ളിക്കവലയില്‍ വച്ചാണ് അമ്മയും കുഞ്ഞും ക്രൂരമായ ആക്രമണത്തിന് ഇരയായത്. കുഞ്ഞിന്റെ തലയ്ക്കും അനിലയുടെ കയ്യിനുമാണ് പരിക്കേറ്റത്.ജയപ്രകാശുമായി ഉണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചത്.

സംഭവദിവസം തന്നെ അക്രമിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!