Breaking News
ഒരു കുട്ടി പുറത്തിറങ്ങിയാല്‍ തിരിച്ചുവരുമെന്ന് ഉറപ്പുണ്ടോ ? കൊച്ചി കോര്‍പ്പറേഷനോട് ഹൈക്കോടതി
കൊച്ചി: പനമ്പള്ളി നഗറില്‍ മൂന്ന് വയസുകാരന് ഓടയില്‍വീണ് പരിക്കേറ്റ സംഭവത്തില്‍ കൊച്ചി കോര്‍പ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സൈക്കിളുമായി ഒരുകുട്ടി പുറത്തിറങ്ങിയാല്‍ വീട്ടില്‍ മടങ്ങിയെത്തുമെന്ന് ഉറപ്പുണ്ടോ എന്ന് ഹൈക്കോടതി കോര്‍പ്പറേഷനോട് ആരാഞ്ഞു. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി കോടതിയില്‍ ക്ഷമാപണം നടത്തി. കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായത്. സംഭവത്തെ ന്യായീകരിക്കാന്‍ ശ്രമിക്കേണ്ടെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കേസ് പരിഗണിച്ചത്.
നടുക്കമുണ്ടാക്കുന്ന സംഭവമാണ് നടന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓടയുടെ ഫോട്ടോകളടക്കം കോടതി പരിശോധിച്ചു. ആരാണ് ഇത്തരത്തില്‍ കാന നിര്‍മിച്ചതെന്ന് കോടതി ആരാഞ്ഞു. കേരളത്തിലുടനീളം പല നടപ്പാതകളിലും ഇത്തരത്തിലുള്ള അപകടക്കെണികളുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. കൊച്ചിയില്‍ നടന്ന സംഭവത്തില്‍ കോര്‍പ്പറേഷനാണ് ഉത്തരവാദിത്വം. കൊച്ചി മെട്രോ നഗരമല്ലേ ? കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു ? എം.ജി റോഡിലെയടക്കം ഫുട്പാത്തിലൂടെ നടക്കാന്‍ കഴിയുന്ന അവസ്ഥയാണോ എന്ന് കോടതി ആരാഞ്ഞു. ഓടകള്‍ രണ്ടാഴ്ചയ്ക്കകം അടയ്ക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. അങ്ങനെ ചെയ്യാമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി കോടതിയെ അറിയിച്ചു. ഡിസംബര്‍ രണ്ട് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.
വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. കടവന്ത്രയില്‍ നിന്ന് പനമ്പിള്ളി നഗറിലുള്ള വീട്ടിലേക്കു മടങ്ങവേയാണ് മൂന്ന് വയസുകാരന്‍ ഓടയിലേക്കു വീണത്. അമ്മയുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് കുഞ്ഞിന് ജീവന്‍ നഷ്ടമായില്ല. മലിനജലം ഉള്ളില്‍ ചെന്ന കുഞ്ഞിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. റോഡരികിലൂടെ നടന്ന കുഞ്ഞ് കാലു തെറ്റി ഓടയിലേക്കു വീഴുകയായിരുന്നു. ഒഴുകി പോകാന്‍ തുടങ്ങിയ കുഞ്ഞിനെ അമ്മ കാലു കൊണ്ട് തടഞ്ഞതിനാല്‍ അപകടമൊഴിവായി.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു