കോട്ടയത്ത് ഒൻപതു പെൺകുട്ടികളെ കാണാതായി; അറിഞ്ഞത് വിളിച്ചുണർത്താൻ ചെന്നപ്പോൾ

കോട്ടയം: മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽനിന്ന് ഒൻപതു പെൺകുട്ടികളെ കാണാതായി. പോക്സോ കേസ് ഇരകളടക്കം വിവിധ കേസുകളുമായി ബന്ധപ്പെട്ട് പാർപ്പിച്ചിരുന്നവരെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ വിളിച്ചുണർത്താൻ ചെന്നപ്പോഴാണ് കാണാനില്ലെന്ന് അറിഞ്ഞത്. മഹിളാ സമഖ്യ എന്ന സ്വകാര്യ എൻജിഒയാണ് ഷെൽട്ടർ ഹോം നടത്തുന്നത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസ് റജിസ്റ്റർ െചയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.