സ്ത്രീകളെ ഉടുമുണ്ട് ചുറ്റി വലിച്ചിഴച്ച് കാട്ടിലേക്ക് എത്തിച്ച് പീഡനം: ‘സ്ഫടികം’ വിഷ്ണു പിടിയിൽ

Share our post

പാലക്കാട് : സ്വന്തം ഉടുമുണ്ട് ഊരി സ്ത്രീകളുടെ മുഖം മറച്ച് ക്രൂര പീഡനത്തിന് ഇരയാക്കുന്ന യുവാവ് അറസ്റ്റിൽ. വീട്ടമ്മയുടെ പരാതിയിൽ കൊടുമ്പ് സ്വദേശി വിഷ്ണുവിനെയാണ് പാലക്കാട് സൗത്ത് പൊലീസ് പിടികൂടിയത്. സ്ഫടികം സിനിമയിലെ ശൈലി പിന്തുടരുന്നതിനാൽ സ്ഫടികം വിഷ്ണു എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.
ജോലികഴിഞ്ഞ് വൈകുന്നേരങ്ങളിൽ സ്ത്രീകൾ ബസിറങ്ങി വീട്ടിലേക്ക് പോകുന്ന വഴി വിഷ്ണു നിരീക്ഷിക്കും. കാൽനടയായി യാത്ര ചെയ്യുന്നവരെ പിന്തുടരും. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ആക്രമിക്കാൻ പദ്ധതിയിടും. മറ്റാരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പിച്ചാൽ സ്വന്തം ഉടുമുണ്ട് അഴിച്ചെടുക്കും. സ്ത്രീകളുടെ പിന്നാലെയെത്തി മുണ്ട് മുഖത്തേക്ക് ചുറ്റി ആളെ മനസ്സിലാക്കാൻ കഴിയാത്ത സാഹചര്യമൊരുക്കും. വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്ക് മാറ്റി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു രീതി.

സമാന രീതിയിൽ സ്ത്രീകൾക്ക് നേരെ വ്യത്യസ്ത ആക്രമണങ്ങൾ ഇയാൾ നടത്തിയിരുന്നതായി പെലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാനഹാനി ഭയന്ന് പലരും പുറത്തു പറയാത്ത സാഹചര്യമുണ്ടായിരുന്നു. കഴിഞ്ഞദിവസം കൊടുമ്പ് സ്വദേശിനിയുടെ നേർക്കും മുണ്ടു മൂടിയുള്ള അതിക്രമം വിഷ്ണു നടത്തി. കൃത്യമായ സൂചന പിന്തുടർന്നാണ് വിഷ്ണുവിനെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിഷ്ണു പിടിയിലായ വിവരമറിഞ്ഞ് കൊടുമ്പിലും പരിസരത്തും സമാനമായ അതിക്രമം നടത്തിയ വിവരങ്ങളുമായി പലരും പൊലീസിനെ സമീപിക്കുന്നുണ്ട്. പാലക്കാട് കോടതി വിഷ്ണുവിനെ റിമാൻഡ് ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!