കോൺഗ്രസുമായി സംഘർഷം; നടുറോഡിൽ വടിവാളുമായി മുസ്ലീംലീഗ് നേതാവിന്റെ വെല്ലുവിളി

മലപ്പുറം: മലപ്പുറത്ത് നടുറോഡിൽ വടിവാളുമായെത്തി ലീഗ് നേതാവിന്റെ വെല്ലുവിളി. കോട്ടക്കൽ എടരിക്കോട് ചുടലപ്പാറയിലാണ് സംഭവം. പ്രദേശത്ത് കോൺഗ്രസും മുസ്ലീംലീഗും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് എസ്‌ടിയു നേതാവ് മൊയ്‌ദീൻ കുട്ടി വടിവാളുമായി നഗരത്തിലെത്തി വെല്ലുവിളി നടത്തിയത്.
സംഘർഷത്തെ തുടർന്ന് എടരിക്കോട് പഞ്ചായത്തിലെ യുഡിഎഫ് സംവിധാനത്തിൽ നിന്ന് ലീഗ് പിന്മാറിയതായി നേതാക്കൾ കഴിഞ്ഞ ദിവസം വാർത്താസമ്മേളനം വിളിച്ച് അറിയിച്ചിരുന്നു. ഇരു പാർട്ടികളിലെയും ജില്ലാ നേതൃത്വം ഇടപ്പെട്ട് പ്രശ്ന പരിഹാരത്തിനുള്ള നടപടി കൈകൊള്ളാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ലീഗ് നേതാവിന്റെ വെല്ലുവിളി.