കൊട്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വാഹന പ്രചരണ ജാഥ നടത്തി

കൊട്ടിയൂർ:മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തുന്ന വാഹന പ്രചരണ പ്രതിഷേധ ജാഥ പാൽച്ചുരം പുതിയങ്ങാടിയിൽ പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത് ഉദ്ഘാടനം ചെയ്തു.ഡി .സി .സി സെക്രട്ടറി പി.സി .രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റ് സണ്ണി വേലിക്കകത്ത്, മാത്യു പറമ്പൻ , ജോസഫ് പൂവ്വക്കുളം, ശശീന്ദ്രൻ തുണ്ടിത്തറ, റോയി നമ്പുടാകം,അഗസ്റ്റിൻ വടക്കേൽ , ഇന്ദിരാ ശ്രീധരൻ , ഷേർളി പടിയാനി, പി സി.തോമസ് എന്നിവർ സംസാരിച്ചു.സമാപന പൊതുയോഗം നീണ്ടു നോക്കിയിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പി.സി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.