സ്റ്റോപ്പിനെചൊല്ലി തര്‍ക്കം; ഭിന്നശേഷിക്കാരനെ ബസ് ജീവനക്കാര്‍ മര്‍ദിച്ചെന്ന് പരാതി

കോഴിക്കോട്: ഭിന്നശേഷിക്കാരനായ യുവാവിനെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ചെന്ന് പരാതി. തിക്കൊടി സ്വദേശിയായ യുവാവിനാണ് മര്‍ദനമേറ്റത്.
ഇറങ്ങേണ്ട സ്റ്റോപ്പിനെചൊല്ലിയുള്ള തര്‍ക്കത്തിനിടെ ജീവനക്കാര്‍ മര്‍ദിക്കുകയായിരുന്നു. കണ്ടക്ടര്‍ അസഭ്യം പറഞ്ഞെന്നും ടിക്കറ്റ് തിരിച്ചുവാങ്ങി ഇറക്കിവിട്ടെന്നുമാണ് ആരോപണം.
സംഭവത്തില്‍ പയ്യോളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം കേസെടുത്തിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു