പടക്കം പൊട്ടിച്ചതിന് ദളിത് യുവാവിനെ അയൽവാസി ക്രൂരമായി മർദിച്ചു, അമ്മയുടെ നെഞ്ചിൽ ചവിട്ടി; കുടുംബത്തിന്റെ പരാതിയിൽ നടപടിയെടുക്കാതെ പൊലീസ്

Share our post

പാലക്കാട്: ദീപാവലിക്ക് പടക്കം പൊട്ടിച്ചതിന് ദളിത് കുടുംബത്തെ അയൽവാസി മർദിച്ചതായി പരാതി. പാലക്കാട് അഞ്ചുമൂർത്തിമംഗലം സ്വദേശി മണികണ്ഠനും അമ്മയ്ക്കുമാണ് പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ ഇവർ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചു. വടക്കഞ്ചേരി പൊലീസിലാണ് പരാതി നൽകിയത്. അമ്മയുടെ നെഞ്ചത്ത് ചവിട്ടേറ്റതായും പരാതിയിൽ പറയുന്നു.ദീപാവലിയുടെ തലേദിവസമായ ഒക്ടോബർ 23ന് രാത്രി പടക്കം പൊട്ടിക്കുന്നതിനിടെയാണ് സംഭവം.

അയൽവാസിയായ റഹ്മത്തുള്ളയും മകനുമെത്തി എന്തിനാ പടക്കം പൊട്ടിക്കുന്നത് എന്ന് ചോദിച്ചു. ശേഷം മണികണ്ഠനെ തള്ളി താഴെയിട്ടു. ഇത് തടഞ്ഞ അമ്മയുടെ നെഞ്ചിൽ ചവിട്ടി. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും പരാതിക്കാർ പറയുന്നു. ആക്രമിച്ചവർ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്നും മണികണ്ഠൻ പറഞ്ഞു. പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറാകാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് മണികണ്ഠൻ. മുഖ്യമന്ത്രി ഇടപെടുമെന്ന പ്രതീക്ഷയിലാണെന്നും മണികണ്ഠൻ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!