കണ്ണൂർ സൗത്ത്‌ റെയിൽവേ ലെവൽ ക്രോസിങ്ങിൽ അപകടം പതിവാകുന്നു

Share our post

കണ്ണൂർ: കണ്ണൂർ സൗത്ത്‌ റെയിൽവേ സ്‌റ്റേഷനോട്‌ ചേർന്ന ലെവൽ ക്രോസിങ്ങിൽ അപകടം പതിവാകുന്നു. അമിതവേഗതയിലെത്തുന്ന ചരക്ക്‌ വാഹനങ്ങളാണ്‌ അപകടമുണ്ടാക്കുന്നത്‌. ഒക്‌ടോബർ 28നും 31നും ഈ മാസം മൂന്നിനുമാണ്‌ ചരക്ക്‌ ലോറിയിടിച്ച്‌ ലെവൽ ക്രോസ്‌ തകർന്നത്‌. ട്രെയിൻ കടന്നുപോകുന്നതിനായി അടച്ച സമയത്താണ്‌ അപകടം.
ലെവൽ ക്രോസിങ്ങിൽ നിരവധി സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്‌. സുരക്ഷാബോർഡുകളും സിഗ്നൽ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്‌. ഇവയെല്ലാമുണ്ടായിട്ടും ഗെയ്‌റ്റ്‌ തകർത്താൽ അറ്റകുറ്റപ്പണിക്കുള്ള പൈസയടച്ചാൽ മാത്രമേ വാഹനം വിട്ടുനൽകുകയുള്ളൂ. കൂടാതെ കോടതിയിൽ കേസും.
ഇടിച്ച രണ്ടു വാഹന ഉടമകളിൽനിന്നായി 10,000, രൂപയും 50,000 രൂപയും പിഴയായി ഈടാക്കി. കടന്നുകളഞ്ഞ ഒരു വാഹനത്തെക്കുറിച്ചുള്ള അന്വേഷണംപുരോഗമിക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!