ഉത്തരമേഖലാ കബഡി 13ന്
കരിവെള്ളൂർ: കരിവെള്ളൂർ സമരം 75-ാം വാർഷികത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു) ഉത്തരമേഖലാ കബഡി ടൂർണമെന്റ് സംഘടിപ്പിക്കുന്നു. കരിവെള്ളൂർ എ .വി. സ്മാരകഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ഞായർ രാവിലെ പത്തുമുതലാണ് ടൂർണമെന്റ്.
വിജയികൾക്ക് എ .വി. കുഞ്ഞമ്പു, കെ .കൃഷ്ണൻമാസ്റ്റർ,
പയങ്ങപ്പാടൻ കുഞ്ഞിരാമൻ സ്മാരക റോളിങ് ട്രോഫികളും ക്യാഷ് പ്രൈസും നൽകും. കെ വി സുമേഷ് എം.എൽ.എ ഉദ്ഘാടനംചെയ്യും ടി ഐ മധുസൂദനൻ എം.എൽ.എ സമ്മാനദാനം നിർവഹിക്കും. വാർത്താസമ്മേളനത്തിൽ കെ.നാരായണൻ, പി. കുഞ്ഞികൃഷ്ണൻ, വി.കെ. ബാബുരാജ്, പി. പി .അശോകൻ, സി.ശ്രീജിത്, സി .പി. പ്രകാശൻ, പി. പി. അശോകൻ എന്നിവർ പങ്കെടുത്തു.
