ജില്ലാ സ്‌കൂൾ കലോത്സവം: ലോഗോ പ്രകാശിപ്പിച്ചു

Share our post

കണ്ണൂരിൽ നടക്കുന്ന ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ കലക്ടർ എസ് ചന്ദ്രശേഖർ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി എ ശശീന്ദ്രവ്യാസിന് നൽകി പ്രകാശിപ്പിച്ചു. 22 മുതൽ 26 വരെ കണ്ണൂർ നഗരത്തിലെ 16 വേദികളിലായാണ് കലോത്സവം . 15 ഉപജില്ലകളിൽനിന്നുള്ള 13,000 കുട്ടികൾ പങ്കെടുക്കും. കാണികളും രക്ഷിതാക്കളും ഉൾപ്പടെ 25,000 പേരെയാണ് പ്രതീക്ഷിക്കുന്നത്. ദിവസവും 5000 പേർക്കുള്ള ഭക്ഷണം ഒരുക്കും. പൂർണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കും കലോത്സവം നടക്കുക.

കലക്ടറുടെ ചേമ്പറിൽ നടന്ന പ്രകാശനച്ചടങ്ങിൽ എസ്എസ് കെ ജില്ലാ കോ- ഓഡിനേറ്റർ ഇ സി വിനോദ്, ഹയർസെക്കൻഡറി ജില്ലാ കോ -ഓഡിനേറ്റർ ടി വി വിനോദ്, ഡോ. കെ വിനോദ്കുമാർ, സി ബീന, കെ രമേശൻ, വി വി രതീഷ് എന്നിവർ പങ്കെടുത്തു. ഉദുമ സ്വദേശി മനോജ് മേഘയാണ് ലോഗോ രൂപകൽപ്പനചെയ്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!