കരട് വോട്ടർ പട്ടിക പ്രസിദ്ധീകരണം ഇന്ന്

കണ്ണൂർ : സ്പെഷൽ സമ്മറി റിവിഷനുമായി ബന്ധപ്പെട്ടു തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. കണ്ണൂർ മണ്ഡലത്തിൽ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ 86ാം നമ്പർ ബൂത്തിൽ 9.40ന് കലക്ടറുടെ സാന്നിധ്യത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയും അഴീക്കോട് മണ്ഡലത്തിൽ കൃഷ്ണമേനോൻ സ്മാരക വനിതാ കോളജിലെ 152 ാം നമ്പർ ബൂത്തിൽ 11 ന് മേയർ ടി.ഒ.മോഹനനും ഔദ്യോഗിക പ്രസിദ്ധീകരണം നിർവഹിക്കും.