Connect with us

Breaking News

അകന്ന് കഴിയുന്ന ഭർത്താവ് മരിക്കുമെന്ന് പ്രവചനം, ദൈവിക ശക്തിയിൽ വീഴ്ത്തി തട്ടിയത് 2.35 ലക്ഷവും ആറു പവനും

Published

on

Share our post

കൊച്ചി: ദൈവികശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച് പള്ളുരുത്തി സ്വദേശിയിൽനിന്ന് അയൽവാസിയായ സ്ത്രീ തട്ടിയത് 2.35 ലക്ഷം രൂപയും അഞ്ചേമുക്കാൽ പവൻ സ്വർണാഭരണവും. ഇലന്തൂർ ഇരട്ടനരബലിക്കേസിന് പിന്നാലെ കൊച്ചി സിറ്റി പൊലീസിന് മുന്നിലെത്തിയ പരാതിയിൽ വഞ്ചനാക്കേസ് രജിസ്റ്റർചെയ്ത് പൊലീസ് അന്വേഷണം തുടങ്ങി.2020 ജനുവരിമുതൽ അടുത്തനാൾവരെ തട്ടിപ്പിന് ഇരയാക്കിയെന്നും പണവും ആഭരണവും തിരികെ ചോദിച്ചിട്ട് നൽകിയില്ലെന്നുമാണ് വീട്ടമ്മയുടെ പരാതി.

അയൽവാസിയായ 45കാരിയെ ചോദ്യംചെയ്‌തെങ്കിലും പണവും ആഭരണവും വാങ്ങിയിട്ടില്ലെന്നാണ് ഇവരുടെ മൊഴി.പരാതിക്കാരിയും 45കാരിയും ഒരേ കുടുംബശ്രീയിലെ അംഗങ്ങളാണ്. രണ്ടുവർഷംമുമ്പ് കുടുംബശ്രീ യോഗത്തിനുശേഷം വീട്ടിലേക്ക് മടങ്ങവെ പരാതിക്കാരിയോട് 45കാരി ഭർത്താവ് ഉടനെ മരിക്കുമെന്നും ദൈവികസിദ്ധിയുള്ള താൻ പൂജചെയ്ത് ദോഷംതീർക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധികളും മാറുമെന്നും മകളുടെ ജീവിതത്തിൽ ഉയർച്ചയുണ്ടാകുമെന്നും വിശ്വസിപ്പിച്ചു.അകന്നു കഴിയുകയാണെങ്കിലും ഭർത്താവ് മരിക്കുമെന്ന് കേട്ടതിന്റെ ഞെട്ടലിൽ പരാതിക്കാരി പൂജയ്ക്ക് സമ്മതിച്ചു. പൂജ നടത്തുന്നതിനും മറ്റുമായി പലതവണയായി പണവും ആഭരണവും നൽകി.

അകന്നു കഴിഞ്ഞിരുന്നതിനാൽ ഭർത്താവ് ഇതൊന്നും അറിഞ്ഞിരുന്നില്ല.ക്രൈസ്തവ വിശ്വാസിയായ പരാതിക്കാരി ഭാർത്താവിന്റെയും മകളുടെയുമുൾപ്പെടെ ആഭരണങ്ങളാണ് പൂജയ്ക്കായി നൽകിയത്. പൂജയ്ക്കുള്ള പണത്തിനായി ലോണുമെടുത്തു. പൂജകൾ നടത്തുന്നുണ്ടെന്ന് പറയുന്നതല്ലാതെ പരാതിക്കാരി ഇതൊന്നും കണ്ടിട്ടില്ല. ഒരുവട്ടം ഇവർ പൂജയിൽ പങ്കെടുത്തതായി പൊലീസ് സംശയിക്കുന്നു. ഭർത്താവുമായുള്ള പ്രശ്നങ്ങൾ തീരാതെ വരികയും സാമ്പത്തിക ബുദ്ധിമുട്ട് ഏറെയതോടെ ആഭരണവും പണവും തിരിച്ച് ആവശ്യപ്പെട്ടപ്പോൾ അയൽവാസി കൈയൊഴിയുകയായിരുന്നു.

അന്വേഷണം വിപുലമാക്കുംനരബലിക്കേസ് പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ ആഭിചാര തട്ടിപ്പുകൾ ഓരോന്നായി പുറത്തുവന്നിരുന്നു. തുടർന്നാണ് വീട്ടമ്മ സിറ്റി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന് നേരിട്ടെത്തി പരാതി നൽകിയത്.അയൽവാസിയെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. മറ്റുപലരെയും സമാനമായി ഇവർ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോ, കൈമാറിയെന്ന് പരാതിക്കാരി പറയുന്ന സ്വർണം എന്ത് ചെയ്തു തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കും. പണവും സ്വർണാഭരണവും കൈമാറിയതിന് തെളിവുകളൊന്നുമില്ലാത്തത് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.


Share our post

Breaking News

വയനാട് പുൽപ്പള്ളിയിൽ യുവാവിനെ കുത്തിക്കൊന്നു

Published

on

Share our post

കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ ഗുണ്ടാ ലിസ്റ്റിൽ പെട്ടയാളെ കുത്തിക്കൊലപ്പെടുത്തി.പുൽപള്ളി എരിയപള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് മരിച്ചത്. രഞ്ജിത്ത്, അഖിൽ എന്നിവരാണ് റിയാസിനെ കൊലപ്പെടുത്തിയത്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. കോൺട്രാക്ടറായ രഞ്ജിത്തിന് ഒപ്പം ജോലി ചെയ്തിരുന്ന ആളായിരുന്നു റിയാസ്. ഇവർ തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ അവസാനിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ റിയാസിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.


Share our post
Continue Reading

Breaking News

ഇനി തോന്നുംപടി പണം വാങ്ങാനാവില്ല; ആംബുലൻസുകള്‍ക്ക് വാടക നിരക്ക് നിശ്ചയിച്ചു

Published

on

Share our post

സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകള്‍ക്ക് വാടക നിശ്ചയിച്ച്‌ സർക്കാർ ഉത്തരവിറക്കി. ഓരോ ആംബുലൻസിനെയും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ച്‌ 600 മുതല്‍ 2500 രൂപ വരെയാണ് വാടകയും വെയ്റ്റിങ് ചാർജും നിശ്ചയിച്ചത്.നോണ്‍ എസി ഒമ്നി ആംബുലൻസുകള്‍ക്ക് 600 രൂപയാണ് ആദ്യ 20 കിലോമീറ്ററിനുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20 രൂപ നല്‍കണം. ഓക്സിജൻ ആവശ്യമായി വന്നാല്‍ അതിന് 200 രൂപ അധികം നല്‍കണം. ഓരോ മണിക്കൂരിനും 150 രൂപയാണ് വെയ്റ്റിങ് ചാർജ്. എസിയുള്ള ഒമ്നി ആംബുലൻസിന് 800 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് കിലോമീറ്ററിന് 25 രൂപ നിരക്കില്‍ നല്‍കണം. ഓക്സിജൻ സപ്പോർട്ടിന് 200 രൂപയും വെയ്റ്റിങ് ചാർജ് മണിക്കൂറിന് 150 രൂപയും നിശ്ചയിച്ചു.

നോണ്‍ എസി ട്രാവലർ ആംബുലൻസിന് ആയിരം രൂപയാണ് ആദ്യ 20 കിലോമീറ്ററിലെ വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതം നല്‍കണം. വെയ്റ്റിങ് ചാർജ് മണിക്കൂറിന് 200 രൂപയാണ്. എസിയുള്ള ട്രാവലർ ആംബുലൻസിന് 1500 രൂപയാണ് 20 കിലോമീറ്റർ വരെയുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 40 രൂപ വീതം നല്‍കണം. 200 രൂപയാണ് ഓരോ മണിക്കൂറിനും നല്‍കേണ്ട വെയ്റ്റിങ് ചാർജ്.ഐസിയു സൗകര്യവും പരിശീലനം ലഭിച്ച ടെക്നീഷ്യൻസ് പ്രവർത്തിക്കുന്നതുമായ ഡി ലെവല്‍ ആംബുലൻസുകള്‍ക്ക് 2500 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് ഓരോ കിലോമീറ്ററിനും 50 രൂപ വീതം നല്‍കണം. 350 രൂപയാണ് ഈ ആംബുലൻസിന് മണിക്കൂർ അടിസ്ഥാനത്തിലുള്ള വെയ്റ്റിങ് ചാർജ്.

കാൻസർ രോഗികളെയും 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെയും കൊണ്ടുപോകുമ്ബോള്‍ കിലോമീറ്ററിന് 2 രൂപ വീതം വാടകയില്‍ ഇളവ് അനുമതിക്കണം. ബിപിഎല്‍ വിഭാഗക്കാരായ രോഗികളുമായി പോകുമ്ബോള്‍ ഡി ലെവല്‍ ഐസിയു ആംബുലൻസുകളുടെ വാടക നിരക്കില്‍ 20 ശതമാനം തുക കുറച്ചേ ഈടാക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാന ട്രാൻസ്പോർട് അതോറിറ്റിക്ക് ഉത്തരവ് നടപ്പാക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം പുതിയ വാടക നിരക്ക് ആംബുലൻസുകളില്‍ പ്രദർശിപ്പിക്കും.


Share our post
Continue Reading

Breaking News

വ​യ​നാ​ട്ടി​ൽ യു​.ഡി.​എ​ഫ് ഹ​ർ​ത്താ​ൽ തു​ട​ങ്ങി;അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഒ​ഴി​വാ​ക്കി

Published

on

Share our post

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന് ആ​രോ​പി​ച്ച് യു​ഡി​എ​ഫ് വ​യ​നാ​ട്ടി​ൽ പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ൽ തു​ട​ങ്ങി.അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഹ​ർ​ത്താ​ലി​നോ​ട് അ​നു​ബ​ന്ധി​ച്ച് യു.​ഡി​.എ​ഫി​ന്‍റെ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ഇ​ന്ന് ന​ട​ക്കും.സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ൽ സ​ർ​വീ​സ് ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നാ​ണ് സ്വ​കാ​ര്യ ബ​സ് ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ തീ​രു​മാ​നം.പാ​ൽ, പ​രീ​ക്ഷ, പ​ത്രം, വി​വാ​ഹം, ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള യാ​ത്ര​ക​ളെ ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി.അ​തേ​സ​മ​യം, രാ​വി​ലെ ബ​ത്തേ​രി കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ സ​ർ​വീ​സ് തു​ട​ങ്ങി​യി​ട്ടു​ണ്ട്.


Share our post
Continue Reading

Trending

error: Content is protected !!