Breaking News
ആകാശവെള്ളരി കണ്ടിട്ടുണ്ടോ? ഔഷധഗുണങ്ങൾ അനവധി, ജോസഫിന്റെ കൃഷിയിടത്തിലേക്ക് വരൂ…
![](https://newshuntonline.com/wp-content/uploads/2022/11/froott.jpg)
കേളകം (കണ്ണൂർ): പുതുതലമുറ മറന്ന കാർഷിക വിളകളുടെയും പച്ചക്കറികളുടെയും മാഹാത്മ്യം വിളംബരം ചെയ്ത് ശാന്തിഗിരിയിലെ വള്ളോക്കരിയിൽ ജോസഫ്. ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലെ ആകാശവെള്ളരിയുടെ ഗുണമേന്മയും കൃഷിരീതിയും വിവരിച്ചുനൽകുകയാണ് ജോസഫും പിതാവ് അപ്പച്ചനും.മലയാളികൾ അവഗണിക്കുന്ന ആകാശവെള്ളരിയുടെ ഗുണമേന്മയിൽ വിദേശികളാണ് കൂടുതൽ ആകൃഷ്ടർ. ഇത് അപൂർവ ഔഷധസസ്യവും ജീവിതശൈലീരോഗികൾക്ക് വരദാനവുമാണെന്നാണ് കാർഷിക ഗവേഷകനും കൃഷി വിദഗ്ധനുമായ ജോസഫിന്റെ ഉപദേശം.
200 വര്‍ഷം വരെ ആയുസ്സുള്ള അപൂര്‍വ വിള മനോഹരമായ പൂക്കളും കായ്കളുമായി നില്‍ക്കുന്നത് അടുക്കളത്തോട്ടത്തിനൊരു അലങ്കാരം മാത്രമല്ല, മുതല്ക്കൂട്ടുമായിരിക്കുമെന്നും ഇദ്ദേഹം പറയുന്നു.പാസിഫ്ലോറ ക്വാഡ്രാങ്കുലാരിസ് എന്നാണ് ശാസ്ത്രനാമം. പേരുകൊണ്ട് വെള്ളരിയാണെങ്കിലും ഇത് വെള്ളരി കുടുംബത്തിലെ അംഗമല്ല. പാഷന് ഫ്രൂട്ടിന്റെ കുടുംബക്കാരനാണ്. ഔഷധസസ്യമായും പച്ചക്കറിയായും മധുരക്കനിയായും ഉപയോഗിക്കാം.
വെള്ളരിയെ നിലത്തു പടര്‍ത്തി വളര്‍ത്തുമ്പോള്‍ ആകാശവെള്ളരിയെ പന്തലില്‍ കയറ്റിയാണ് കൃഷി ചെയ്യേണ്ടത്. ആകാശവെള്ളരിക്ക് പ്രമേഹം, രക്തസമ്മര്‍ദം, ആസ്ത്മ, ഉദരരോഗങ്ങള്‍ പോലുള്ളവയെ ചെറുത്തുനില്ക്കാനുള്ള കഴിവുണ്ടെന്ന് ജോസഫ് പറഞ്ഞു. പച്ചനിറത്തിലുള്ള ഉരുണ്ട വലിയ കായ്കളാണ് ഇവയുടേത്. വയലറ്റ് നിറത്തിലുള്ള നക്ഷത്രം പോലുള്ള പൂക്കളാണ് ഇവക്കുള്ളത്. ഇവയുടെ കായ സലാഡ്, അവിയല്‍, തോരന്‍ എന്നിവക്കായും വിളഞ്ഞു പാകമായാല്‍ ജാം, ജെല്ലി, ഐസ്ക്രീം, ഫ്രൂട്ട് സലാഡ് തുടങ്ങിയവ ഉണ്ടാക്കാനായും ഉപയോഗിക്കാം. ഇതിന്റെ മഹത്ത്വം മനസ്സിലാക്കി കൃഷി ചെയ്ത് ആവശ്യക്കാർക്ക് നൽകുന്ന കർഷകനാണ് കേളകത്തെ സി.ആർ. മോഹനൻ.
Breaking News
വയനാട് പുൽപ്പള്ളിയിൽ യുവാവിനെ കുത്തിക്കൊന്നു
![](https://newshuntonline.com/wp-content/uploads/2023/11/crime-icon-1_oW3rYXxx2B.jpeg)
![](https://newshuntonline.com/wp-content/uploads/2023/11/crime-icon-1_oW3rYXxx2B.jpeg)
കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ ഗുണ്ടാ ലിസ്റ്റിൽ പെട്ടയാളെ കുത്തിക്കൊലപ്പെടുത്തി.പുൽപള്ളി എരിയപള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് മരിച്ചത്. രഞ്ജിത്ത്, അഖിൽ എന്നിവരാണ് റിയാസിനെ കൊലപ്പെടുത്തിയത്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. കോൺട്രാക്ടറായ രഞ്ജിത്തിന് ഒപ്പം ജോലി ചെയ്തിരുന്ന ആളായിരുന്നു റിയാസ്. ഇവർ തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ അവസാനിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ റിയാസിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Breaking News
ഇനി തോന്നുംപടി പണം വാങ്ങാനാവില്ല; ആംബുലൻസുകള്‍ക്ക് വാടക നിരക്ക് നിശ്ചയിച്ചു
![](https://newshuntonline.com/wp-content/uploads/2025/02/ambulance-l.jpg)
![](https://newshuntonline.com/wp-content/uploads/2025/02/ambulance-l.jpg)
സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകള്‍ക്ക് വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. ഓരോ ആംബുലൻസിനെയും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ച് 600 മുതല്‍ 2500 രൂപ വരെയാണ് വാടകയും വെയ്റ്റിങ് ചാർജും നിശ്ചയിച്ചത്.നോണ്‍ എസി ഒമ്നി ആംബുലൻസുകള്‍ക്ക് 600 രൂപയാണ് ആദ്യ 20 കിലോമീറ്ററിനുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20 രൂപ നല്‍കണം. ഓക്സിജൻ ആവശ്യമായി വന്നാല്‍ അതിന് 200 രൂപ അധികം നല്‍കണം. ഓരോ മണിക്കൂരിനും 150 രൂപയാണ് വെയ്റ്റിങ് ചാർജ്. എസിയുള്ള ഒമ്നി ആംബുലൻസിന് 800 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് കിലോമീറ്ററിന് 25 രൂപ നിരക്കില്‍ നല്‍കണം. ഓക്സിജൻ സപ്പോർട്ടിന് 200 രൂപയും വെയ്റ്റിങ് ചാർജ് മണിക്കൂറിന് 150 രൂപയും നിശ്ചയിച്ചു.
നോണ്‍ എസി ട്രാവലർ ആംബുലൻസിന് ആയിരം രൂപയാണ് ആദ്യ 20 കിലോമീറ്ററിലെ വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതം നല്‍കണം. വെയ്റ്റിങ് ചാർജ് മണിക്കൂറിന് 200 രൂപയാണ്. എസിയുള്ള ട്രാവലർ ആംബുലൻസിന് 1500 രൂപയാണ് 20 കിലോമീറ്റർ വരെയുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 40 രൂപ വീതം നല്‍കണം. 200 രൂപയാണ് ഓരോ മണിക്കൂറിനും നല്‍കേണ്ട വെയ്റ്റിങ് ചാർജ്.ഐസിയു സൗകര്യവും പരിശീലനം ലഭിച്ച ടെക്നീഷ്യൻസ് പ്രവർത്തിക്കുന്നതുമായ ഡി ലെവല്‍ ആംബുലൻസുകള്‍ക്ക് 2500 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് ഓരോ കിലോമീറ്ററിനും 50 രൂപ വീതം നല്‍കണം. 350 രൂപയാണ് ഈ ആംബുലൻസിന് മണിക്കൂർ അടിസ്ഥാനത്തിലുള്ള വെയ്റ്റിങ് ചാർജ്.
കാൻസർ രോഗികളെയും 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെയും കൊണ്ടുപോകുമ്ബോള്‍ കിലോമീറ്ററിന് 2 രൂപ വീതം വാടകയില്‍ ഇളവ് അനുമതിക്കണം. ബിപിഎല്‍ വിഭാഗക്കാരായ രോഗികളുമായി പോകുമ്ബോള്‍ ഡി ലെവല്‍ ഐസിയു ആംബുലൻസുകളുടെ വാടക നിരക്കില്‍ 20 ശതമാനം തുക കുറച്ചേ ഈടാക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാന ട്രാൻസ്പോർട് അതോറിറ്റിക്ക് ഉത്തരവ് നടപ്പാക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം പുതിയ വാടക നിരക്ക് ആംബുലൻസുകളില്‍ പ്രദർശിപ്പിക്കും.
Breaking News
വയനാട്ടിൽ യു.ഡി.എഫ് ഹർത്താൽ തുടങ്ങി;അവശ്യ സർവീസുകളെ ഒഴിവാക്കി
![](https://newshuntonline.com/wp-content/uploads/2025/02/harthal.jpg)
![](https://newshuntonline.com/wp-content/uploads/2025/02/harthal.jpg)
വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ച് യുഡിഎഫ് വയനാട്ടിൽ പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി.അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലിനോട് അനുബന്ധിച്ച് യു.ഡി.എഫിന്റെ പ്രതിഷേധ മാർച്ചും ഇന്ന് നടക്കും.സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ സർവീസ് നടത്തേണ്ടതില്ലെന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ തീരുമാനം.പാൽ, പരീക്ഷ, പത്രം, വിവാഹം, ആശുപത്രി ആവശ്യങ്ങൾക്കായുള്ള യാത്രകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.അതേസമയം, രാവിലെ ബത്തേരി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ദീർഘദൂര ബസുകൾ സർവീസ് തുടങ്ങിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്