പേരാവൂർ ഫെസ്റ്റ് സംഘാടക സമിതി രൂപവത്കരിച്ചു

പേരാവൂർ:ദിശ ആർട്‌സ് ആൻഡ് ഐഡിയാസ് നടത്തുന്ന പേരാവൂർ ഫെസ്റ്റിന്റെ സംഘാടക സമിതി രൂപവത്കരിച്ചു.സി.പി.എം ജില്ലാ കമ്മറ്റിയംഗം വി.ജി.പദ്മനാഭൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു.
എം.രാജൻ,ജില്ലാ പഞ്ചായത്തംഗം വി.ഗീത,പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, കെ.എ .രജീഷ്, കെ. ശശീന്ദ്രൻ, വി .ബാബു തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: വി ബാബു(ചെയ.), പ്രീത ദിനേശൻ,കെ.രഗിലാഷ്,കെ .എം. ബഷീർ (വൈസ് ചെയ.), കെ. എ. രജീഷ്(കൺ.), എം .ഷൈലജ, ഷബി നന്ത്യത്ത്, പി പുരുഷോത്തമൻ (ജോ. കൺ.), ടി. വിജയൻ(ഖജാ.).