റേഡിയോ സുഹൃദ് സംഗമവും ലോഗോ പ്രകാശനവും

Share our post

കണ്ണൂർ: കാഞ്ചീരവം കലാവേദിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ – കാസർകോട് ജില്ലാ റേഡിയോ സുഹൃദ് സംഗമം കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്നു. കാഞ്ചീരവം കലാവേദി കണ്ണൂർ ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ വിളമനയുടെ അദ്ധ്യക്ഷതയിൽ കാഞ്ചിയോട് ജയൻ ഉദ്ഘാടനവും കലാവേദിയുടെ നേതൃത്വത്തിൽ തുടങ്ങുന്ന ഓൺലൈൻ റേഡിയോയുടെ ലോഗോ പ്രകാശനവും നിർവഹിച്ചു.

പ്രശസ്ത റേഡിയോ അവതാരക വിനീത കുസുമം മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സെക്രട്ടറി പയ്യന്നൂർ വിനീത് കുമാർ മുഖ്യഭാഷണം നടത്തി.പ്രശസ്ത ഗാനരചയിതാവ് രാജീവ് വൈശാഖ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇ.വി.ജി നമ്പ്യാർ, പി.വി. വല്ലീദേവി, തമ്പാൻ കരിവെള്ളൂർ, ജിൽജു സെബാസ്റ്റ്യൻ, ഖദീജ കൽപ്പറ്റ, കെ.വല്ലി തുടങ്ങിയവർ സംസാരിച്ചു. രാജൻ ചന്ത്രോത്ത് സ്വാഗതവും ഗണേഷ് വെള്ളിക്കീൽ നന്ദിയും പറഞ്ഞു. ലഹരി വിമുക്ത പഠനക്ലാസ്സ്, പുസ്തക പ്രകാശനം, വിവിധ കലാപരിപാടികൾ തുടങ്ങിയവയും ഉണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!