വ്യാജ നമ്പർ പതിച്ച കാർ സഹിതം ഒരാൾ പിടിയിൽ

കണ്ണപുരം: വാഹന പരിശോധനക്കിടെ വ്യാജ നമ്പർ പതിച്ച കാർ സഹിതം ഒരാൾ പിടിയിലായി. മറ്റൊരാൾ ഓടിരക്ഷപ്പെട്ടു. മലപ്പുറം മേൽമുറി സ്വദേശിയായ കാർ ഡ്രൈവർ എ.കെ. മുഹമ്മദ് സുഹൈല്‍ (23) ആണ് പിടിയിലായത്. കമറുദ്ദീനാണ് ഓടിരക്ഷപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി 10.30ഓടെ ഇരിണാവിൽനിന്നാണ് പ്രിന്‍സിപ്പൽ എസ്.ഐ വി.ആർ. വിനീഷും എസ്.ഐ രമേശനും സംഘവും ഇയാളെ അറസ്റ്റ് ചെയ്തത്.
കണ്ണപുരം സ്വദേശിയായ വി. മിഥുൻ കുമാറിന്റെ കെ.എൽ 13 എ.പി 6635 നമ്പർ സ്വിഫ്റ്റ് കാർ വാടകക്കെടുത്ത ശേഷം മലപ്പുറം കാടാമ്പുഴ സ്വദേശി കമറുദ്ദീന്റെ പേരിലുള്ള വാഹനത്തിന്റെ നമ്പറായ കെ.എൽ 55 എ.സി 450 നമ്പർപ്ലേറ്റ് ഘടിപ്പിച്ചാണ് വാഹനം ഓടിക്കൊണ്ടിരുന്നത്. ഏതെങ്കിലും കുറ്റകൃത്യത്തിനുവേണ്ടി ഇങ്ങനെ ചെയ്തതാകാമെന്നാണ് സംശയം. മുഹമ്മദ് സുഹൈലിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.