ബി.എസ്‌സി. നഴ്‌സിങ് മോപ്-അപ്പ് അലോട്‌മെന്റ് ഓൺലൈനായി നടത്തും

Share our post

കൊച്ചി: ക്രൈസ്തവ സ്വാശ്രയ നഴ്‌സിങ് കോളേജുകളുടെ സംഘടനയായ എ.എം.സി.എസ്.എഫ്.എൻ.സി.കെ.യുടെ ബി.എസ്‌സി. നഴ്‌സിങ് പ്രവേശനത്തിനുള്ള ആറ് അലോട്ട്‌മെന്റുകൾക്കുശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് മോപ്-അപ്പ് അലോട്ട്‌മെന്റ് ഓൺലൈനായി നടത്തും.

ഇതിലേക്കായി അസോസിയേഷൻ പ്രസിദ്ധീകരിച്ച 2022-ലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും എന്നാൽ, മുൻപുനടന്ന ആറ് ഓൺലൈൻ പ്രവേശനനടപടികളിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ലാത്തവരുമായ അപേക്ഷകർ നവംബർ ഒമ്പത് വരെ ഓൺലൈനായി കോളേജ് ഓപ്ഷൻ പുതുതായി രജിസ്റ്റർ ചെയ്യണം. 11-ന് രാവിലെ മോപ്-അപ്പ് അലോട്ട്‌മെന്റ് അസോസിയേഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക് www.amcsfnck.com സന്ദർശിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!