മുന്‍പും ഷാരോണിനെ കൊല്ലാന്‍ ശ്രമിച്ചെന്ന് ഗ്രീഷ്മ പൊലീസിന് മൊഴി നല്‍കി

കഷായത്തില്‍ വിഷം കൊടുത്ത് മാത്രമല്ല മുന്‍പും പല വട്ടം ഷാരോണ്‍ രാജിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പൊലിസിന് മൊഴി നല്‍കി പ്രതി ഗ്രീഷ്മ. ജ്യൂസ് ചലഞ്ചും വധശ്രമത്തിന്റെ ഭാഗമായിരുന്നു. കൊലപാതകത്തിന്റെ ആസൂത്രണം സംബന്ധിച്ച് ഗ്രീഷ്മ വിശദമായ മൊഴി നല്‍കിയെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.പ്രതി ഗ്രീഷ്മയുമായി പൊലീസിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്.