കണ്ണൂർ റൂറൽ പോലീസ് കായികമേള ; ഇരിട്ടി സബ് ഡിവിഷൻ ചാമ്പ്യന്മാർ

ധർമശാല: കണ്ണൂർ റൂറൽ ജില്ലാ പൊലീസ് കായികമേളയിൽ ഇരിട്ടി സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി. പേരാവൂർ രണ്ടും ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് മൂന്നും സ്ഥാനം നേടി. മാങ്ങാട്ടുപറമ്പ് സർദാർ വല്ലഭായി പട്ടേൽ സ്‌റ്റേഡിയത്തിൽ രണ്ടു ദിവസമായി നടന്ന കായികമേളയിൽ 106 പോയിന്റ് നേടിയാണ് ഇരിട്ടി ചാമ്പ്യന്മാരായത്. പേരാവൂർ 67 പോയിന്റും ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് 60 പോയിന്റും നേടി. തളിപ്പറമ്പ് സബ്ഡിവിഷൻ 48 പോയിന്റോടെ നാലാമതെത്തി. ഇരിട്ടി സബ്‌ഡിവിഷനിലെ പി ആർ ലജിമോളും സനീഷ് എടക്കാനവും വ്യക്തിഗത ചാമ്പ്യന്മാരായി.
വിജയികൾക്ക് കലക്ടർ എസ് ചന്ദ്രശേഖർ സമ്മാനം നൽകി. എസ് പി പി ബി രാജീവ്, ഡിവിഷനുകളിലെ ഡിവൈഎസ്‌പിമാർ എന്നിവർ പങ്കെടുത്തു. റൂറൽ ജില്ലാ പരിധിയിലെ നാല് സബ് ഡിവിഷനുകളിൽനിന്നായി മുന്നോറോളം കായികതാരങ്ങളാണ് പങ്കെടുത്തത്.