തായിനേരി നാടകോത്സവം ഇന്ന് തുടങ്ങും

പയ്യന്നൂർ: തായിനേരി യുവജന സാംസ്‌കാരിക സമിതി വായനശാലയുടെ എൻ. വി. പ്രമോദ് സ്‌മാരക നാടകോത്സവം ആറുമുതൽ 14 വരെ നടക്കും. കുറിഞ്ഞി ക്ഷേത്ര പരിസരത്ത് ഞായർ വൈകിട്ട് ആറിന് നഗരസഭാ ചെയർമാൻ കെ വി ലളിത ഉദ്ഘാടനംചെയ്യും. പരിയാരം നാടകസംഘത്തിന്റെ മല്ലനും മാതേവനും, പയ്യന്നൂർ ടെമ്പിൾ ബ്രദേഴ്‌സിന്റെ പകൽച്ചൂട്ട് നാടകങ്ങൾ അവതരിപ്പിക്കും.
എട്ടിന് വൈകിട്ട് 6.30ന് വയലാർ അനുസ്‌മരണവും ചലച്ചിത്ര ഗാനാലാപന മത്സരവും. ഒമ്പതിന് രാത്രി 7.30ന് പ്രൊഫഷണൽ നാടക മത്സരത്തിന്റെ ആദ്യദിനം കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ ചന്ദ്രികക്കുമുണ്ടൊരു കഥ. 10–- ആറ്റിങ്ങൽ ശ്രീധന്യയുടെ ലക്ഷ്യം, 11–- ദൈവം തൊട്ട ജീവിതം, 12ന് പ്രകാശം പരത്തുന്ന വീട്, 13ന് ബാലരമ എന്നീനാടകങ്ങൾ അവതരിപ്പിക്കും. 14ന് വെകിട്ട് 6.30ന് സമാപനസമ്മേളനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനംചെയ്യും. വാർത്താസമ്മേളനത്തിൽ ടി വിശ്വനാഥൻ, എ വി രവീന്ദ്രൻ, അഡ്വ. ടി. വി അജയകുമാർ, കെ. പി .ഗിരീശൻ, പി .രാജീവൻ, ടി .പി. സുനിൽകുമാർ, കെ. പി. വിജയകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.