ട്രെയിനിൽ യാത്ര ചെയ്ത വിദ്യാർഥിനികൾക്ക് നേരെ അശ്ലീല പ്രകടനം

കൊല്ലം: ട്രെയിനിൽ യാത്ര ചെയ്ത വിദ്യാർഥിനികൾക്ക് നേരെ അശ്ലീല പ്രകടനം. തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോയ വിദ്യാർഥിനികൾക്കാണ് ദുരനുഭവമുണ്ടായത്.
കോട്ടയം എക്സ്പ്രസിൽ വച്ചാണ് സംഭവം. അശ്ലീല പ്രകടനം നടത്തിയയാൾ വർക്കലയിലിറങ്ങി. ഇയാളുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി.