കാപ്പാട് സെയ്ന്റ് സെബാസ്റ്റ്യൻസ് യു.പി.സ്‌കൂളിൽ പച്ചക്കറി കൃഷി തുടങ്ങി

കൊളക്കാട്:വിഷരഹിത പച്ചക്കറിയുടെ പ്രാധാന്യത്തെക്കുറിച്ചും, നൂതന രീതിയിൽ വീടുകളിൽ ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുംകുട്ടികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാപ്പാട് സെയ്ന്റ് സെബാസ്റ്റ്യൻസ് യു.പി.സ്‌കൂളിൽ പച്ചക്കറി കൃഷിതുടങ്ങി. കണിച്ചാർ കൃഷിഭവന്റെ സഹായത്തോടെ പി.ടി.എയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ നൂറിലധികം ഗ്രോ ബാഗുകളിലാണ് വിദ്യാർത്ഥികൾ വിവിധ ഇനം പച്ചക്കറി തൈകൾ നട്ടത്.കൃഷി ഓഫീസർ ബെഞ്ചി ഡാനിയേൽ തൈ നട്ട് ഉദ്ഘാടനം ചെയ്തു.
ചെടികൾ പരിപാലിക്കേണ്ട രീതികളും, വിവിധ ഘട്ടങ്ങളിൽ അവലംഭിക്കേണ്ട ജൈവ വളങ്ങളെക്കുറിച്ചും വിശദീകരിച്ചു.സ്‌കൂൾ പ്രഥമധ്യാപിക ജാൻസി തോമസ്, പി.ടി.എ പ്രസിഡന്റ് സന്തോഷ് പെരേപ്പാടൻ, പി. എ .ജെയ്‌സൺ, കെ .ടി .ലില്ലി, ജെസി കുരുവിള, റീജ തോമസ്,സിമി കുര്യാക്കോസ്, ബിജു തെക്കേടത്ത്, മനോജ് താന്നിപ്പള്ളിൽ, ആശ രാജേഷ്, സോളി സജി എന്നിവർ നേതൃത്വം നൽകി.