തെയ്യം ഡാറ്റാ ബാങ്ക്: വിവര ശേഖരണം നടത്തുന്നു

കണ്ണൂർ :ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തെയ്യം ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നു. തെയ്യം നടക്കുന്ന തീയതി, കാവുകളുടെയും തെയ്യങ്ങളുടെയും വിവരം, സമയം, ഫോൺ നമ്പർ എന്നിവ 8590855255 എന്ന നമ്പറിൽ വാട്ട്സപ്പ് ചെയ്യുകയോ theyyam@dtpckannur. com എന്ന ഇ- മെയിൽ, dtpc kannur.com എന്ന വെബ്സൈറ്റ് എന്നിവ മുഖേനയോ നൽകാം. ഡിടിപിസി ഓഫീസിൽ നേരിട്ടും വിവരങ്ങൾ നൽകാം. ഫോൺ: 0497 2706336, 2960336.