സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലഹരി കേസുകള്‍ എറണാകുളത്ത്

Share our post

സംസ്ഥാനത്ത് ഈ വര്‍ഷം ഇത് വരെയുണ്ടായ ലഹരി കേസുകളുടെ കണക്ക് വിശദീകരിച്ച് പൊലീസ്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളം ജില്ലയിലാണ്. 3030 കേസുകള്‍. സംസ്ഥാനമൊട്ടാകെ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 22,606 ലഹരി കേസുകളാണ്. 24,962 പേരെ അറസ്റ്റ് ചെയ്തു. സിന്തറ്റിക് ഡ്രഗുകളും ഇക്കാലയളവില്‍ കാര്യമായി പിടികൂടിയിട്ടുണ്ട്.

പൊലീസ് മാത്രം പിടിച്ച ലഹരി കണക്കുകളാണ് ഇത്. സംസ്ഥാനത്തേക്ക് ലഹരി മരുന്നുകള്‍ വ്യാപകമായി ഒഴുകുന്നുവെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.എറണാകുളത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം ജില്ലയില്‍ 2853 കേസുകളാണുള്ളത്. ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് പത്തനംതിട്ട ജില്ലയിലാണ്. 501 കേസുകള്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!