എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

മാഹി: ന്യൂമാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ നടന്ന പരിശോധനയിൽ യുവാവിൽനിന്ന് മയക്കുമരുന്ന് പിടികൂടി. മുഴപ്പിലങ്ങാട് ഫാത്തിമാസ് വീട്ടിൽ സി.പി. ബിലാലിൽനിന്ന് (21) 125 മി.ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. പ്രിവന്റിവ് ഓഫിസർ എൻ. പത്മരാജനും സംഘവും ചേർന്നാണ് പിടികൂടിയത്. പ്രതിയെ തലശ്ശേരി എക്സൈസ് റേഞ്ച് ഓഫിസിൽ ഹാജരാക്കി.