മരിക്കുന്നതിന് മുമ്പ് വീഡിയോകോള്‍; കോളേജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍

കാസര്‍കോട്: കാഞ്ഞങ്ങാട്ട് കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. കാഞ്ഞങ്ങാട് സ്വദേശിനി നന്ദയുടെ ആത്മഹത്യയിലാണ് സുഹൃത്തായ അലാമിപ്പള്ളി സ്വദേശി അബ്ദുള്‍ ഷുഹൈബിനെ പോലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തിന്റെ ഭീഷണി കാരണമാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.
കാഞ്ഞങ്ങാട് സി.കെ. നായര്‍ ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ഥിനിയായ നന്ദയെ തിങ്കളാഴ്ചയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.