ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പ് ; മണിക്കടവ് സെയ്ൻറ് തോമസ് എച്ച്.എസ്.എസ് ജേതാക്കൾ

പിണറായി: റവന്യു ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പിൽ 121 പോയിന്റ് നേടി മണിക്കടവ് സെയ്ൻറ് തോമസ് ഹൈസ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 107 പോയിന്റുമായി മട്ടന്നൂർ എച്ച്.എസ്.എസ് രണ്ടും 49 പോയിന്റുമായി മമ്പറം എച്ച്എ.സ്എസ് മൂന്നും സ്ഥാനം നേടി. സബ് ജൂനിയർ വിഭാഗത്തിൽ കണ്ണൂർ സെയ്ൻറ് മൈക്കിൾസിലെ കെവിൻ ജോസഫും മമ്പറം എച്ച്എസ്എസിലെ ജൈതീൻ ഭഗതും വ്യക്തിഗത ചാമ്പ്യന്മാരായി.
സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ പറശ്ശിനിക്കടവ് യുപി സ്കൂളിലെ എ എസ് ആർഷ, ജൂനിയർ ഗേൾസ് വിഭാഗത്തിൽ പഴയങ്ങാടി വാദിഹുദാ ഹയർ സെക്കൻഡറിയിലെ ഇ സ്വാലിഹ, സീനിയർ ഗേൾസ് വിഭാഗത്തിൽ ചെമ്പേരി നിർമല ഹയർ സെക്കൻഡറിയിലെ ആൻ മരിയ, ശിവപുരം എച്ച് .എസ്.എസിലെ എ .കെ. അപർണ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.