ഇരിട്ടി ഉപജില്ല ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പ്; തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി.സ്‌കൂളിന് കിരീടം

പേരാവൂർ: ഇരിട്ടി ഉപജില്ല ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ സെയ്ന്റ് ജോൺസ് യു.പി.സ്‌കൂളിന് ഇരട്ട കിരീടം.സബ്ജൂനിയർ ബോയ്‌സ് വിഭാഗത്തിൽ ഒന്നുംപെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് സെയ്ന്റ് ജോൺസ്സ്‌കൂൾ ഇരട്ട കിരിടം സ്വന്തമാക്കിയത്. ഇരു വിഭാഗത്തിലുമായി 16 പേർ കണ്ണൂരിൽനടക്കുന്ന ജില്ലാ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി.