ഇരിട്ടിയിൽ ബസ് കാത്തിരിപ്പു കേന്ദ്രം തുറന്നു

ഇരിട്ടി: ഇരിട്ടി ടൗണിലെ ബസ് കാത്തിരുപ്പ് കേന്ദ്രം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഇരിട്ടി മുൻസിപ്പൽ ചെയർപേഴ്സൺ കെ. ശ്രീലത അധ്യക്ഷത വഹിച്ചു.എം. എൽ. എയുടെ പ്രത്യേക വികസന നിധിയിൽ നിന്നും നാലു ലക്ഷം രൂപ ചിലവഴിച്ചാണ് വെയിറ്റിങ് ഷെഡ് നിർമ്മിച്ചത് .മട്ടന്നൂർ , പേരാവൂർ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ഏറെ ഗുണകരമാണ് ഈ ബസ് കാത്തിരിപ്പു കേന്ദ്രം.