മൊബൈൽ ഫോൺ കവർന്നയാൾ പിടിയിൽ

കണ്ണൂർ: നഗരത്തിൽ പഴയ ബസ് സ്റ്റാൻഡിലെ ഹോട്ടലിൽനിന്ന് മൊബൈൽ ഫോൺ കവർന്ന കേസിൽ പ്രതി പിടിയിൽ. നിരവധി കേസുകളിലെ പ്രതി കണ്ണപുരം സാദിഖ് മസ്ജിദിനുസമീപം പടിഞ്ഞാറെ പഴയപുരയിൽ സവാദാണ് (35) അറസ്റ്റിലായത്. ടൗൺ ഇൻസ്‍പെക്ടർ പി.എ. ബിനു മോഹന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കണ്ണൂർ സിറ്റി, ടൗൺ, കണ്ണപുരം സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ഏഴ് കേസുകളുണ്ട്.